Breaking News

കെ. സുരേന്ദ്രന്റെ വിലക്ക് നീങ്ങി, പത്തനംതിട്ടയില്‍ താമര വിരിയിക്കാന്‍ കരുക്കള്‍ നീക്കി ബി.ജെ.പി


പത്തനംതിട്ട : ശബരിമല സമരത്തിന്റെ കേന്ദ്രസ്ഥാനമായ പത്തനംതിട്ടയില്‍ ഇക്കുറി താമര വിരിയുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. ഇതിനായി മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ മണ്ഡലത്തില്‍ മത്സരിപ്പിച്ച്‌ സീറ്റ് പിടിച്ചെടുക്കാനുള്ള അടവുകള്‍ പയറ്റാനൊരുങ്ങുകയാണ് പാര്‍ട്ടി. തിരുവനന്തപുരം കഴിഞ്ഞാല്‍ പാര്‍ട്ടിക്ക് ജയസാദ്ധ്യതയേറെയുള്ള മണ്ഡലമാണിതെന്ന വിലയിരുത്തലിലാണ് പാര്‍ട്ടിയിലെ ജനകീയ മുഖമായ കെ. സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം മുന്‍കൈ എടുക്കുന്നത് .
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആഴ്ചകളോളം ജയില്‍വാസം വരെ അനുഭവിച്ച്‌ സുരേന്ദ്രനാണ് ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ സ്വീകാര്യത എന്നത് പരിഗണിച്ച്‌ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാണ് സാദ്ധ്യത.

ജാമ്യാപേക്ഷയിന്‍ മേലുള്ള കോടതി ഉത്തരവ് പ്രകാരം കെ.സുരേന്ദന് പത്തനംതിട്ടയില്‍ പ്രവേശിക്കുവാനുള്ള വിലക്കുണ്ടായിരുന്നു. 

No comments