Breaking News

ഇടുക്കിയിലെ കര്‍ഷക ആത്മഹത്യകള്‍; ഹര്‍ത്താലിന് അനുമതി തേടി യു ഡി എഫ്


ഇടുക്കി: ഇടുക്കിയില്‍ ഹര്‍ത്താലിന് അനുമതി തേടി കോണ്‍ഗ്രസ് ജില്ലാ കളക്ടറെ സമീപിച്ചു. കര്‍ഷക ആത്മഹത്യകള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ആരോപിച്ച്‌ മാര്‍ച്ച്‌ ഒന്‍പതിന് ഹര്‍ത്താന്‍ നടത്താനാണ് യുഡിഎഫിന്‍റെ നീക്കം. ഹൈക്കോടതി മിന്നല്‍ ഹര്‍ത്താല്‍ നിരോധിച്ച ശേഷം ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി അനുമതി നേടി കൊണ്ട് ഹര്‍ത്താല്‍ നടത്താനൊരുങ്ങുന്നത്.

രണ്ട് മാസത്തിനിടെ ഇടുക്കി ജില്ലയില്‍ മൂന്ന് ക‍ര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. പ്രളയവും ഇതേത്തുടര്‍ന്നുള്ള കാലാവസ്ഥ വ്യതിയാനവും നിമിത്തം ഹൈറേഞ്ചില്‍ കൃഷി വ്യാപകമായി നശിച്ചിരുന്നു. എന്നാല്‍ കര്‍ഷകരെ സഹായിക്കാനും കാര്‍ഷിക കടങ്ങള്‍ എടുതിത്തള്ളാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുന്നില്ലെന്നാണ് യുഡിഎഫിന്‍റെ ആരോപണം.

ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ജില്ലാ ഹര്‍ത്താലിന് ഒരുങ്ങുന്നത്.

No comments