കാവല്‍ക്കാരന് ഇപ്പോള്‍ ചായക്കാരനെ വേണ്ടേ?. . .; മായാവതി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെയും ബി.ജെ.പിയുടെയും കാവല്‍ക്കാരന്‍ പ്രചാരണത്തെ പരിഹസിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി. ചായക്കാരനെ ബി.ജെ.പിക്ക് ഇപ്പോള്‍ വേണ്ടാതായെന്നാണ് മായാവതിയുടെ ട്വീറ്റ്.
2014 ചായക്കാരന്‍ പ്രചാരണം നടത്തിയ ബി.ജെ.പി ഇന്ന് കാവല്‍ക്കാരനിലേക്ക് മാറിയിരിക്കുന്നു. ബി.ജെ.പി ഭരണത്തിന് കീഴില്‍ ഇന്ത്യക്കുണ്ടായ മാറ്റമാണ് ഇത് തെളിയിക്കുന്നതെന്നും മായാവതി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാഹുലും കാവല്‍ക്കാരന്‍ പ്രചാരണത്തെ വിമര്‍ശിച്ചിരുന്നു. തന്നെ പ്രധാനമന്ത്രിയാക്കാതെ കാവല്‍ക്കാരനാക്കൂ എന്ന് നേരേത്ത ജനങ്ങളോട് ആഹ്വാനം ചെയ്ത മോദി, പിടിക്കപ്പെട്ടപ്പോള്‍ രാജ്യത്തുള്ളവരെ മുഴുവന്‍ കാവല്‍ക്കാരാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു

No comments