മത്സരിക്കുന്നത് കായും ഖായും ഗായും അല്ല ജയരാജാ..മുരളീധരനാണ് ; ഇരുട്ടിന്റെ മറവില്‍ ആളെ തീര്‍ക്കണ കളിയല്ലിത് .10-12 ലക്ഷം ജനങ്ങളുടെ ഉള്ളറിയണ പോരാട്ടമാണ് ; ഷാഫി പറമ്ബില്‍ എംഎല്‍എ
കൊച്ചി : വടകരയില്‍ പി ജയരാജനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന്‍ മത്സരിക്കും. അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസുകാരും ഞെട്ടി. ഇത് പല നേതാക്കന്‍മാരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.
ജയരാജനെതിരെ മത്സരിക്കുന്നത് കായും ഖായും ഗായും അല്ല ജയരാജാ..മുരളീധരനാണ്. കെ കരുണാകരന്റെ മകന്‍ മുരളീധരനാണെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഇരുട്ടിന്റെ മറവില്‍ ആളെ തീര്‍ക്കണ കളിയല്ലിത് .10-12 ലക്ഷം ജനങ്ങളുടെ ഉള്ളറിയണ പോരാട്ടമാണ്. അല്ലെങ്കിലും പാര്‍ലിമെന്റ് കാലന്മാര്‍ക്കിരിക്കാനുള്ള ഇടമല്ല.വടകരയിലെ ജനങ്ങള്‍ വിവേകത്തോടെ വിധിയെഴുതുമെന്ന് ഷാഫി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊടുവില്‍ കെ മുരളീധരനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. നിരവധി പേരുകള്‍ പരിഗണിച്ച ശേഷമാണ് അപ്രതീക്ഷിതമായി മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്.
നിലവില്‍ സിറ്റിംഗ് എം പിയായ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ മുരളീധരനുമായി രാവിലെ സ്ഥാനാര്‍ഥി ആകുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.
മുരളി മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതായ സന്തോഷവാര്‍ത്ത മുല്ലപ്പള്ളിയും പത്രസമ്മേളനം വിളിച്ച് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.
കേരളത്തിലെ കോണ്‍ഗ്രസ്, ബി ജെ പി കക്ഷികള്‍ ഏറ്റവുമധികം എതിര്‍ക്കുന്ന സി പി എം നേതാവ് പി ജയരാജന്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ ശക്തനായ എതിരാളിയെ തന്നെ നിര്‍ത്തണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ വ്യാപകമായി ഉയര്‍ന്നു വന്നിരുന്നു.
ഇന്നലെ രാവിലെ മുതല്‍ നൂറുകണക്കിന് ഇമെയില്‍ സന്ദേശങ്ങളാണ് ഇത് സംബന്ധിച്ച് എ ഐ സി സിയിലേക്ക് എത്തിയത്.
ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി കൂടി താല്പര്യമെടുത്താണ് വടകരയില്‍ ശക്തനായ സ്ഥാനാര്‍ഥി എന്ന നിലയില്‍ കെ മുരളീധരനെ നിര്‍ദ്ദേശിച്ചത്.
രണ്ടു തവണ എം പി ആയിരുന്ന മുരളീധരന്‍ നിലവില്‍ വട്ടിയൂര്‍ക്കാവ് എം എല്‍ എ ആണ്. കെ മുരളീധരനെ സംബന്ധിച്ച് ഇത് സ്വന്തം നാട്ടിലേക്കുള്ള തിരിച്ചുവരവാണ്. കോഴിക്കോട് ബിലാത്തിക്കുളം റോഡിലാണ് കെ മുരളീധരന്റെ താമസം.
ഇതോടെ വീണ്ടും സ്വന്തം നാട്ടില്‍ തന്നെ മത്സരിക്കാനുള്ള സാഹചര്യമാണ് മുരളീധരനെ തേടിയെത്തിയിരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് മുരളീധരനെ സംബന്ധിച്ച് പുതിയ ദൗത്യം.

No comments