Breaking News

ഇനി തന്‍റെ തട്ടകം കേരളമെന്ന് മുല്ലപ്പള്ളി


ന്യൂഡല്‍ഹി: ഡല്‍ഹി രാഷ്ട്രീയം അവസാനിപ്പിച്ചുവെന്നും ഇനി തന്‍റെ തട്ടകം കേരളമായിരിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡല്‍ഹിയില്‍ വാര്‍ത്താ ചാനലിനോട് അദ്ദേഹം പ്രതികരണം നടത്തിയത്.

2014-ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം താന്‍ ഡല്‍ഹി രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന തീരുമാനമെടുത്തിരുന്നു. കേരള രാഷ്ട്രീയത്തില്‍ നിന്നും മാറിനില്‍ക്കുന്നതില്‍ വിഷമമുണ്ടായിരുന്നു. അതുകൊണ്ടാണ് വീണ്ടും മത്സരിക്കണമെന്ന ആവശ്യപ്പെട്ടപ്പോള്‍ കഴിയില്ലെന്ന് നേതൃത്വത്തെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ കിട്ടിയ അവസരം താന്‍ ഫലപ്രദമായി വിനിയോഗിക്കുമെന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി ഉണ്ടാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ 

No comments