Breaking News

അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും സ്മൃതി ഇറാനി? രാഹുലിന്റെ മണ്ഡലത്തിലെത്തി കടുത്ത വിമര്‍ശനവുമായി മോദി; തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും രാഹുലിനെക്കാള്‍ അമേഠിക്കായി പ്രവര്‍ത്തിച്ചത് സ്മൃതിയെന്നും മോദിയുടെ പ്രശംസ


അമേഠി: ലോക്‌സഭയിലെ രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലെത്തി വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേഠിയില്‍ തോക്ക് നിര്‍മ്മാണ ഫാക്ടറിയടക്കമുള്ള വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മോദിയുടെ വിമര്‍ശനം.പധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ അമേഠി സന്ദര്‍ശനമാണിത്. ഇന്തോ റഷ്യന്‍ സംയുക്ത സംരഭമായ എകെ 203 ഫാക്ടറി 9 വര്‍ഷം മുമ്ബ് വരേണ്ടതായിരുന്നുവെന്നും മുന്‍ സര്‍ക്കാറുകള്‍ ഇതിനായി ഒന്നും ചെയ്തില്ലെന്നും മോദി ആരോപിച്ചു. 2014ല്‍ രാഹുലിനോട് തോറ്റ സമൃതി ഇറാനി ചെയ്ത കാര്യങ്ങള്‍ പോലും മണ്ഡലത്തില്‍ രാഹുല്‍ ചെയ്തില്ലെന്നും മോദി വിമര്‍ശിച്ചു.

അമേഠിയില്‍ നിന്ന് ലോകസഭയിലേക്കെത്തിയ ആളെക്കാള്‍ കൂടുതല്‍ മികച്ച പ്രവര്‍ത്തനം സമൃതി ഇറാനി കാഴ്ചവച്ചുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രശംസ.

രാഹുലിനോട് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോറ്റ സ്മൃതി ഇറാനി അമേതിക്കായി ചെയ്ത സേവനങ്ങളെ മോദി പ്രത്യേകം എടുത്തു പറഞ്ഞു. തോറ്റ സമൃതിയെ രാജ്യസഭാംഗമാക്കിയ ശേഷം കേന്ദ്ര മന്ത്രിയാക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരുലക്ഷത്തോളം വോട്ടുകള്‍ക്കാണ് രാഹുല്‍ വിജയിച്ചത്. ഇത്തവണയും രാഹുലിന് എതിരെ സമൃതിയെ തന്നെ രംഗത്ത് ഇറക്കും എന്ന സൂചനയാണ് മോദി നല്‍കുന്നത്.

No comments