Breaking News

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; സി.പി.എമ്മിനു ഒഴിഞ്ഞുമാറാനാവില്ലെന്ന് ഡീന്‍ കുര്യാക്കോസ്


എടപ്പാള്‍: കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകത്തില്‍നിന്ന് സി.പി.എമ്മിനും മുഖ്യമന്ത്രിയടക്കമുള്ള സംസ്ഥാന നേതൃത്വത്തിനും ഒഴിഞ്ഞുമാറാനാവില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്.ഇരുവരുടെയും ചിതാഭസ്മവും വഹിച്ചുള്ള ധീര സ്മൃതിയാത്രയ്ക്ക് എടപ്പാളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസ് അട്ടിമറിക്കാനുള്ള നീക്കത്തെ യൂത്ത് കോണ്‍ഗ്രസ് സര്‍വശക്തിയുമെടുത്ത് ചെറുക്കുമെന്നും സി.ബി.ഐ. അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments