രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഒരു വോട്ട്; പക്ഷേ ചോദിക്കുന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയല്ല, പിവി അന്‍വർ
പൊന്നാനി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ശക്തി പകരാനും മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കാനും വോട്ട് ചോദിച്ച് ഒരു സ്ഥാനാര്‍ത്ഥിയുണ്ട് പൊന്നാനിയില്‍. ഇങ്ങനെ കേള്‍ക്കുമ്ബോള്‍ എല്ലാവരും വിചാരിക്കും അത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വോട്ട് ചോദിക്കുന്നതെന്ന്. അല്ല ഇടതു സ്വതന്ത്രന്‍ പിവി അന്‍വറാണ് രാഹുല്‍ ഗാന്ധിക്ക് ശക്തി പകരാനും മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കാനും വോട്ട് ചോദിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് ശക്തി പകരാനും മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കാനും പക്ഷെ ഇടതുപക്ഷം ജയിക്കണമെന്നാണ് അന്‍വര്‍ പറയുന്നത്. ഇടതുപക്ഷം പിന്തുണക്കാനുള്ള സര്‍ക്കാര്‍ ആയിരിക്കും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുക എന്നും അന്‍വര്‍ പറയുന്നു.

No comments