Breaking News

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് വി.ടി.ബല്‍റാം


തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് വി.ടി.ബല്‍റാം എംഎല്‍എ. രാഹുല്‍ മുന്നോട്ട് വക്കുന്ന പുതിയ രാഷ്ട്രത്തിന് വിളനിലമാകാന്‍ എന്തു കൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണെന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലാണ് കുറിച്ചിരിക്കുന്നത്. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തുമെന്നും തൃത്താല എംഎല്‍എ വി.ടി.ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വയനാട് സീറ്റിനെച്ചൊല്ലി എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് ബല്‍റാമിന്റെ ഇത്തരമൊരു പോസ്റ്റ് എത്തുന്നത്.

അതേസമയം, വയനാട് സീറ്റിനായി എ, ഐഗ്രൂപ്പുകള്‍ കടുംപിടുത്തം തുടര്‍ന്നതോടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്.

തര്‍ക്കം തീര്‍ക്കാന്‍ ഗ്രൂപ്പ് നേതാക്കളുമായി ഡല്‍ഹിയില്‍ ഇന്നും ചര്‍ച്ച തുടരും, അന്തിമ തീരുമാനത്തിനായി ഉമ്മന്‍ചാണ്ടിയും ഇന്ന് ഡല്‍ഹിയിലെത്തും.കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായ വയനാട് സംബന്ധിച്ച്‌ എ ഐ ഗ്രൂപ്പുകള്‍ വിട്ടു വീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതോടെയാണ് സ്ഥാര്‍ത്ഥി നിര്‍ണയം വഴിമുട്ടിയത്. ടി സിദ്ദിഖിനെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന ആവശ്യത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടിയും, സീറ്റ് വിട്ട് നല്‍കാനാകില്ലെന്ന നിലപാടില്‍ രമേശ് ചെന്നിത്തലയും ഉറച്ച്‌ നില്‍ക്കുകയായിരുന്നു.

No comments