Breaking News

യുപിയിൽ പുതുചരിത്രം കുറിക്കാൻ ഇന്ദിരയുടെ പേരക്കുട്ടി.. നദിയിലൂടേയും ബസിലൂടേയും ട്രെയിനിലൂടേയും പദയാത്ര യായുമെല്ലാം നിങ്ങള്‍ക്ക് അരികിലേത്ത് ഞാനെത്തും.. നിങ്ങളെ കേള്‍ക്കുകയും നിങ്ങളുടെ വേദന പങ്കുവെക്കുകയും ചെയ്യാതെ ഒരു രാഷ്ട്രീയ മാറ്റത്തിനും തുടക്കം കുറിക്കാനാകില്ല ; പ്രിയങ്കാ ഗാന്ധി

യുവാക്കളേയും സ്ത്രീകളേയും കര്‍ഷകരേയും തൊഴിലാളികളേയയും മോദി സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി .

'കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന നിലയില്‍ ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയത്തില്‍ മാറ്റം കൊണ്ടു വരാന്‍ നിങ്ങളോടൊപ്പം കൈകോര്‍ക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്.
യുവാക്കളും കര്‍ഷകരും പ്രശ്‌നങ്ങള്‍ നേരിടുന്നു. രാഷ്ട്രീയ കണക്കുകൂട്ടലില്‍ യുവാക്കളുടേയും സ്ത്രീകളുടേയും കര്‍ഷകരുടേയും തൊഴിലാളികളുടേയും ശബ്ദം സര്‍ക്കാര്‍ പോളിസികളില്‍ നിന്നും അപ്രതക്ഷ്യമായിരിക്കുകയാണ്' പ്രിയങ്ക പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തുറന്ന കത്തിലൂടെ പ്രിയങ്ക ജനങ്ങളോട് തന്റെ നിലപാട് വ്യക്തമാക്കിയത്.മാര്‍ച്ച്‌ 18 മുതല്‍ 20 വരെയാണ് പ്രിയങ്കയുടെ യാത്ര.

ഇതിനായി പ്രയാഗ് രാജിലെത്തിയിട്ടുണ്ട് പ്രിയങ്ക.

'നദിയിലൂടേയും ബസിലൂടേയും ട്രെയിനിലൂടേയും പദയാത്രയായുമെല്ലാം നിങ്ങള്‍ക്ക് അരികിലേത്ത് ഞാനെത്തും.
സത്യത്തിന്റേയും സമത്വത്തിന്റേയും പ്രതീകമാണ് ഗംഗ. ഗംഗ ആളുകളെ വിവേചനത്തോടെ കാണില്ല. ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ കരുത്താണ് ഗംഗ. ആ ഗംഗയുടെ സഹായത്തോടെ ഞാന്‍ നിങ്ങളിലേക്ക് എത്തും' ്പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

'യുപിയുടെ മണ്ണുമായി ഞാന്‍ വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.
നിങ്ങളെ കേള്‍ക്കുകയും നിങ്ങളുടെ വേദന പങ്കുവെക്കുകയും ചെയ്യാതെ ഒരു രാഷ്ട്രീയ മാറ്റത്തിനും തുടക്കം കുറിക്കാനാകില്ല. സത്യത്തിന്റെ അടിത്തറയില്‍ നമ്മള്‍ മാറ്റം കൊണ്ടു വരുമെന്ന് ഞാനുറപ്പ് തരുന്നു. പ്രശ്‌നങ്ങള് പരിഹരിച്ച്‌ നമ്മള്‍ ഒരുമിച്ച്‌ മുന്നോട്ട് നീങ്ങും'' പ്രിയങ്ക വ്യക്തമാക്കി.

No comments