ഐപിഎല്‍: ചാംപ്യന്മാര് മുന്നോട്ട് തന്നെ, ഡല്‍ഹിയെയും തകര്‍ത്ത് ധോണിപ്പട.. ധോണിക്ക് മുന്നിൽ പന്ത് വെറും സാക്ഷി
ന്യൂഡല്‍ഹി: ഡെല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കി. ഡല്‍ഹി ഉയര്‍ത്തിയ 148 റണ്‍സിന്റെ വിജയലക്ഷ്യം രണ്ടു പന്ത് ബാക്കി നില്‍ക്കെ ധോണിയും കൂട്ടരും മറികടന്നു. സ്കോര്‍: ഡെല്‍ഹി- 147/6, ചെന്നൈ- 19.4 ഓവറില്‍ 150/4
താരതമ്യേന ചെറിയ സ്കോറായ 147ലേക്ക് ബാറ്റ് വീശിയ ചെന്നൈയ്ക്ക് മുന്നില്‍ പൊരുതിനോക്കാന്‍ പോലും ഡല്‍ഹി താരങ്ങള്‍ മുതിര്‍ന്നില്ല. 44 റണ്‍സുമായി വാട്സണ് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ പിന്നാലെയെത്തിവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി.
ധോണി 32 ഉം റെയ്ന 30 ഉം കേദാര്‍ ജാദവ് 27 റണ്‍സെടുത്ത് ചെന്നൈ വിജയം എളുപ്പമാക്കി.
ഡല്‍ഹിക്കായി അമിത് മിശ്ര രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മയും റബാദയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് 147 റണ്‍സ് മാത്രമെടുക്കാനെ സാധിച്ചുള്ളു. അര്‍ധസെഞ്ചുറി നേടിയ ശിഖര്‍ധവാന്റെ മികവിലാണ് ഡല്‍ഹി ഭേദപ്പെട്ട സ്കോര്‍ നേടിയത്.
ധവാന് 51 റണ്‍സ് നേടി. 25 റണ്‍സ് നേടിയ ഋഷഭ് പന്തിനും 24 റണ്‍സെടുത്ത പൃഥ്വി ഷായ്ക്കും മാത്രമാണ് മികച്ച പിന്തുണ നല്‍കാനായത്. 15.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്ത ഡല്‍ഹിക്ക് ബാക്കിവന്ന 26 ബോളില്‍ 27 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്.
ചെന്നൈ നിരയില്‍ മൂന്ന് വിക്കറ്റ് നേട്ടവുമായി ഡ്വയിന്‍ ബ്രാവോ മികച്ചു നിന്നു.

No comments