Breaking News

പ്രേമചന്ദ്രന്റെ വ്യക്തി പ്രഭാവത്തിൽ സിപിഎം അങ്കലാപ്പിൽ.. കൊല്ലം പിടിച്ചടക്കാന്‍ ചുമതല ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍..

 2014-ലെ കൊല്ലത്തെ തോല്‍വി സിപിഎമ്മിന് ഒരിക്കലും മറക്കാനാവില്ല. ഇത്തവണ എന്ത് വില കൊടുത്തും കൊല്ലം പിടിച്ചെടുക്കണമെന്ന കര്‍ശന നിര്‍ദേശമാണ് അണികള്‍ക്ക് സിപിഎം നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ പ്രചാരണ പരിപാടിയില്‍ ഏറ്റവും മുന്‍തൂക്കം നല്‍കിയിരിക്കുന്നതും കൊല്ലത്തിന് തന്നെ.
കെ.എന്‍.ബാലഗോപാലാണ് കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.സിറ്റിങ് എംപി എന്‍.കെ.പ്രേമചന്ദ്രനാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെയുള്ള മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടിയുടെ പട്ടികയില്‍ ആറെണ്ണമാണ് കൊല്ലത്ത് നിശ്ചയിച്ചിട്ടുള്ളത്. മറ്റു മണ്ഡലങ്ങളിലെല്ലാം ഒന്ന് മുതല്‍ നാല് പരിപാടികള്‍ മാത്രമെ മുഖ്യമന്ത്രിക്കുള്ളൂ.

കേരളത്തില്‍ ഏറ്റവും കനത്ത പോരാട്ടം നടക്കുന്ന വടകരയില്‍ മൂന്ന് പരിപടികളേ മുഖ്യമന്ത്രിക്കുള്ളൂ.
മലപ്പുറം, തൃശൂര്‍, ചാലക്കുടി, ഇടുക്കി, കാസര്‍കോട്, പാലക്കാട്, വയനാട് എന്നിവിടങ്ങില്‍ ഒരു പരിപാടിയില്‍ വീതം മാത്രമെ അദ്ദേഹം പങ്കെടുക്കുന്നുള്ളൂ.
തിരുവനന്തപുരത്ത് നാല് പ്രചരണ പരിപാടികളിലാണ് പിണറായി പങ്കെടുക്കുക. ഏപ്രില്‍ ഒന്നിനാണ് ആദ്യ പരിപാടി. ഏപ്രില്‍ 15-നാണ് മറ്റു മൂന്ന് പരിപാടികളും.

വടകരയില്‍ ഏപ്രില്‍ 11-നാണ് മുഖ്യമന്ത്രി പ്രചരണത്തിനെത്തുക. കൊല്ലത്ത് ഏപ്രില്‍ നാലിന് മൂന്ന് പരിപാടികളും ഏപ്രില്‍ 14-ന് മൂന്ന് പരിപാടികളുമാണ് ഉള്ളത്.

No comments