'ചൗക്കിദാര്‍ ചോര്‍ ഹേ' ; ഐ.പി.എല്‍ വേദിയിലും തെരഞ്ഞെടുപ്പ് പ്രചാരണം
ഈ ഐപിഎല്‍ സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് രാജസ്ഥാന്‍ റോയല്‍സിനെ 14 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. ഈ മത്സരത്തിനിടെ അത്ഭുതകരമായ ഒരു സംഭവം നടന്നു. അതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കളി നടക്കുന്നതിനിടെ കാണികള്‍ ചൗക്കിദാര്‍ ചോര്‍ ഹേ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞതാണ് ആ സംഭവം. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.
കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ബാറ്റിംഗ് തുടരവേ 19ാം ഓവറിലായിരുന്നു കാണികള്‍ മുദ്രാവാക്യം മുഴക്കിയത്. പതുക്കെ തുടങ്ങിയ മുദ്രാവാക്യം വിളി പിന്നീട് ശക്തി പ്രാപിക്കുകയായിരുന്നു. ഗ്യാലറിയില്‍ നിന്നുള്ള വീഡിയോ വൈറലായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം തെരഞ്ഞെടുപ്പ് പ്രചരണമാക്കിയിരിക്കുകയാണിത്.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റഫേല്‍ ഇടപാടിനെ മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ചൗക്കിദാര്‍ ചോര്‍ ഹെ എന്ന് ആദ്യമായി വിശേഷിപ്പിച്ചത്. രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തെ മറികടക്കുന്നതിന് വേണ്ടി മോഡിയും മറ്റ് ബിജെപി നേതാക്കളും ഞങ്ങള്‍ ചൗക്കിദാര്‍ തന്നെയാണെന്ന് വിശേഷിപ്പിച്ച് ട്വിറ്ററില്‍ പേരിന് മുമ്ബില്‍ ചേര്‍ത്തിരുന്നു.

No comments