Breaking News

ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെടിയേറ്റ് 19കാരന്‍ മരിച്ചു

ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് യുവാവ് മരിച്ചു. സല്‍മാന്‍ സാക്കിര്‍ (19)ആണ് മരിച്ചത്. ഡല്‍ഹിയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.

സല്‍മാന്‍ സുഹൃത്തുക്കളായ സൊഹൈല്‍, അമിര്‍ എന്നിവരോടൊപ്പം രാത്രി ഇന്ത്യാഗേറ്റ് സന്ദര്‍ശിക്കാന്‍ പോയി. തിരികെ വരുമ്ബോള്‍ സല്‍മാനാണ് വാഹനം ഓടിച്ചിരുന്നത്. സൊഹൈല്‍ കൈവശമുണ്ടായിരുന്ന നാടന്‍ തോക്ക് സല്‍മാന് നേരെ ചൂണ്ടി ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിച്ചു. ഇതിനിടയില്‍ തോക്കില്‍ നിന്ന് വെടിയുതിര്‍ന്നു. സല്‍മാന്റെ കവിളിലാണ് വെടിയുണ്ട തറച്ചത്.പരിഭ്രാന്തരായ ഇരുവരും ബന്ധുവിന്റെ സഹായത്തോടെ സല്‍മാനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സല്‍മാന്റെ മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച്‌ മൂവരും കടന്നു കളഞ്ഞു. ഇതോടെ ആശുപത്രി അധികൃതര്‍ സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു.

No comments