രാജ്യത്ത് വീണ്ടും പുല്‍വാമ മാതൃകാ ആക്രമണത്തിന് പദ്ധതിയെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്
രാജ്യത്ത് വീണ്ടും പുല്‍വാമ മാതൃകാ ആക്രമണത്തിന് പദ്ധതിയെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്ത് അതീവസുരക്ഷ ശക്തമാക്കി. ജമ്മുകശ്മീരിനെ ലക്ഷ്യമാക്കിയാണ് ചാവേര്‍ ആക്രമണ പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മോട്ടോര്‍ ബൈക്ക് ഉപയോഗിച്ച് ജമ്മുകശ്മീര്‍ ദേശീയ പാതയില്‍ ആക്രമണം നടത്താനാണ് ഭീകരരുടെ ലക്ഷ്യം. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീരില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി. പുല്‍വാമയിലെ മാണ്ടൂണയിലാണ് ഭീകരരുടെ ഒളിത്താവളം. പ്രദേശത്ത് പൊലീസും സൈന്യവും നടത്തിയ തെരച്ചിലില്‍ നിരവധി വസ്തുകളും കണ്ടെത്തി.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

No comments