Breaking News

സുരേഷ് ഗോപി. എന്‍.എസ്.എസ് ആസ്ഥാനത്തെത്തി അനുഗ്രഹംതേടി


തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി. എന്‍.എസ്.എസ് ആസ്ഥാനത്തെത്തി അനുഗ്രഹംതേടി. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരുമായി കൂടിക്കാഴ്ച നടത്തി. 2015ല്‍ പുറത്തിറക്കിവിട്ടതിനുശേഷം ആദ്യമായാണ് സുരേഷ് ഗോപി എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയത്.

ചങ്ങനാശേരി പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയ്‌ക്കൊപ്പം ബി.ജെ.പി കോട്ടയം ജില്ലാ നേതൃത്വവും ഉണ്ടായിരുന്നു. അരമണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തെത്തിയ സ്ഥാനാര്‍ഥി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കായി കാത്തുനിന്നെങ്കിലും പതിവ് സമയമല്ലാത്തതിനാല്‍ അനുമതി നല്‍കിയില്ല. അനുഗ്രഹം തേടിയാണ് എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയതെന്നും നേതൃത്വത്തിന്റെ അനുഗ്രഹം ലഭിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു.

2015ല്‍ ബജറ്റ് സമ്മേളനത്തിനിടെ അനുമതിയില്ലാതെ അകത്ത് പ്രവേശിച്ചതിന് സുരേഷ് ഗോപിയെ ആസ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. ഏറെ വിവാദമായ ഈ സംഭവം ഇനി ചര്‍ച്ച ചെയ്യേണ്ടതില്ലായെന്നും സുരേഷ് ഗോപി പറഞ്ഞു.

No comments