Breaking News

സുരേന്ദ്രന്‍ പെട്ടു.കേസ് വിവരം പ്രസിദ്ധീകരിക്കാന്‍ 60 ലക്ഷം വേണം


സ്ഥാനാര്‍ഥികള്‍ കേസ് വിവരം പത്രങ്ങളിലൂടെ പ്രസിദ്ധീകരിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശത്തിലൂടെ വെട്ടിലായത് പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ സുരേന്ദ്രനാണ്.
സുരേന്ദ്രനെതിരെ 242 കേസുകളാണുള്ളത്.

ഇവയുടെ വിശദാംശങ്ങളടക്കം ഒരു തവണ പ്രസിദ്ധീകരിക്കാന്‍ 20 ലക്ഷം രൂപ വേണം. കേസുകളുടെ വിവരങ്ങള്‍ മൂന്നു തവണ പത്ര മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തണം.മൂന്നു തവണയാകുമ്ബോള്‍ 60 ലക്ഷം രൂപയാകും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കേരളത്തിലെ സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളത് കെ. സുരേന്ദ്രനാണ്.

വധശ്രമം മുതല്‍ പൊലീസ് നിര്‍ദ്ദേശം മറികടന്ന് സംഘം ചേരല്‍ വരെ സുരേന്ദ്രന്റെ പേരിലുള്ള കേസുകളാണ്.

'സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 75 ലക്ഷമാണ്. ഈ സാഹചര്യത്തില്‍ പരസ്യത്തിന് ചെലവാകുന്ന തുക സ്ഥാനാര്‍ഥിയുടെ ചെലവിനത്തില്‍ വകയിരുത്തുന്നത് ഒഴിവാക്കുകയോ അല്ലെങ്കില്‍ കേസിന്റെ വിശദാംശങ്ങള്‍ ഒഴിവാക്കി നമ്ബര്‍ മാത്രം പ്രസിദ്ധപ്പെടുത്തുന്നതിന് അനുവദിക്കുകയോ ചെയ്യണമെന്ന് ബി ജെ പി നേതാവ് എം.എസ് കുമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ഥിയുടെ പത്രിക സ്വീകരിക്കുമ്ബേ‍ാള്‍ പരസ്യം നല്‍കേണ്ട കാര്യം ഒ‍ാര്‍മിപ്പിച്ചു വരണാധികാരി സി 3 ഫേ‍ാം നല്‍കും. പാര്‍ട്ടി, അല്ലെങ്കില്‍ സംഘടന, മണ്ഡലം, കേ‍ാടതി, കേസ് ഏതു നിയമ പ്രകാരം, അതിന്റെ വകുപ്പ്, ശിക്ഷിക്കപ്പെട്ടെങ്കില്‍ അതുസംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും, ശിക്ഷാ കാലാവധി എന്നിവ പരസ്യത്തില്‍ ഉണ്ടാകണം.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള തീയതിക്കു ശേഷം വേ‍‍ാട്ടെടുപ്പിനു 2 ദിവസം മുന്‍പായി നടപടി പൂര്‍ത്തിയാക്കണം. ദൃശ്യമാധ്യമങ്ങളില്‍ വേ‍ാട്ടെടുപ്പിനു 48 മണിക്കൂര്‍ മുന്‍പുവരെ പരസ്യം ചെയ്യാം. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ വെബ്സൈറ്റിലും ഇതു നല്‍കിയിരിക്കണം എന്നാണ് നിബന്ധന.

പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പട്ടികയനുസരിച്ചു പ്രചാരമുള്ള ഒരു പത്രത്തില്‍ വായനക്കാര്‍ ശ്രദ്ധിക്കുന്ന സ്ഥലത്തു 3 തവണ പ്രസിദ്ധീകരിച്ച്‌ അതിന്റെ രേഖകള്‍ തിരഞ്ഞെടുപ്പു കമ്മിഷനു നല്‍കാനാണു നിര്‍ദേശം. ഒരു പ്രധാന ദൃശ്യമാധ്യമത്തിലും 3 തവണ പരസ്യം ചെയ്യണം. ഇതേ രീതിയിലാണു പാര്‍ട്ടിയും ചെയ്യേണ്ടത്.

ദൃശ്യമാധ്യമത്തില്‍ പരസ്യം 7 സെക്കന്‍ഡ് കാണിക്കണമെന്നാണു വ്യവസ്ഥ. ഇതിന്റെ ചെലവു തിരഞ്ഞെടുപ്പു പ്രചാരണ വകയില്‍ ഉള്‍പ്പെടുത്താം. വിവരങ്ങള്‍ മറച്ചുവയ്ക്കുകയും തെറ്റായരീതിയില്‍ പ്രതിപാദിക്കുകയും ചെയ്യുന്നതു ശക്തമായ നടപടിക്ക് ഇടയാക്കും. കഴിഞ്ഞവര്‍ഷം സെപ്റ്റബംര്‍ 9ലെ സുപ്രീം കേ‍ാടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കേസ് വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശം.

No comments