Breaking News

നാണയങ്ങള്‍ ആര്‍ബിഐക്കുണ്ടാക്കുന്ന തലവേദന ചില്ലറയല്ല; 900 കോടി നാണയങ്ങള്‍ സൂക്ഷിക്കാനാവുന്നില്ല

പുതിയതായുണ്ടായ ഒരു പ്രതിസന്ധിയെ എങ്ങനെ നേരിടണമെന്നറിയാതെ പ്രയാസപ്പെടുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. തങ്ങള്‍ തന്നെ അടിച്ചുണ്ടാക്കി വിതരണം ചെയ്ത നാണയങ്ങള്‍ കൂട്ടത്തോടെ തിരികെ ബാങ്കിലെത്തിയതാണ് പുതിയ തലവേദന. വിപണയില്‍ നിന്ന് നാണയങ്ങള്‍ തിരികെയെത്തിയതോടെ നിലവില്‍ 900 കോടി നാണയങ്ങള്‍ റിസര്‍വ് ബാങ്കിന്റെ കൈവശമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നോട്ടു നിരോധനത്തെ തുടര്‍ന്നുണ്ടായ കറന്‍സി ക്ഷാമം പരിഹരിക്കുന്നതിന് 10 രൂപയുടേതുള്‍പ്പെടെ വിരവധി നാണയങ്ങള്‍ റസര്‍വ് ബാങ്ക് അടിച്ചിറക്കിയിരുന്നു. എന്നാല്‍ നാണയങ്ങള്‍ക്കു പകരം കറന്‍സികളെ ജനങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു തുടങ്ങിയതോടെ നാണയങ്ങള്‍ തിരികെ ബാങ്കുകളിലെത്തുകയായിരുന്നു.

ഇതിന്റെ ഭാരം താങ്ങാനാവാതെ ബാങ്കിലെ സ്‌റ്റോറേജ് സംവിധാനവും ഇവ ഉള്‍ക്കൊള്ളുന്ന കെട്ടിടവും ഭീഷണി നേരിടുന്നതായാണ് റിപ്പോര്‍ട്ട്.

നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ കറന്‍സിയുടെ എണ്ണത്തില്‍ 10.48 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇത് പരിഹരിക്കാനാണ് ആര്‍ബിഐ കൂടുതല്‍ നാണയങ്ങള്‍ അടിച്ചിറക്കിയത്. കുന്നുകൂടിക്കിടക്കുന്ന നാണയത്തിന്റെ കാര്യം സക്കാറിനെ പലവുരു ബോധ്യപ്പെടുത്തിയതാണെങ്കിലും ഇക്കാര്യത്തില്‍ കാര്യമായി എന്തെങ്കിലും ചെയ്യാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. നിയമഭേദഗതിയിലൂടെ നാണയങ്ങള്‍ സ്വകാര്യവല്‍ക്കരിച്ച്‌ ബ്രസീല്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇവ വിതരണം ചെയ്യുകയെന്നാണ് കമ്ബനിയുടെ മുമ്ബിലുള്ള ഒരു വഴി.

No comments