Breaking News

യോ​ഗി​യു​ടെ വി​വാ​ദ ട്വീ​റ്റു​ക​ള്‍ ട്വി​റ്റ​ര്‍ നീ​ക്കം ചെ​യ്തു

ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ വി​വാ​ദ ട്വീ​റ്റു​ക​ള്‍ നീ​ക്കം ചെ​യ്ത് ട്വി​റ്റ​ര്‍. മു​സ്‌​ലിം ലീ​ഗി​നെ വൈ​റ​സ് എ​ന്നാ​രോ​പി​ച്ച​ത​ട​ക്കം ര​ണ്ട് ട്വീ​റ്റു​ക​ളാ​ണ് നീ​ക്കി​യ​ത്. വൈ​റ​സ് പ​രാ​മ​ര്‍​ശ​ത്തി​ല്‍ ആ​ദി​ത്യ​നാ​ഥി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ നി​ന്ന് മൂ​ന്നു​ദി​വ​സ​ത്തേ​ക്ക് സ​മ്ബൂ​ര്‍​ണ വി​ല​ക്കാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

'രാ​ഹു​ല്‍ ഗാ​ന്ധി നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു കൊ​ണ്ട് കേ​ര​ള​ത്തി​ലെ ഒ​രു മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ത്തി​യ റാ​ലി എ​ല്ലാ​വ​രും ക​ണ്ട​താ​ണ്.

പ​ച്ച​മാ​ത്ര​മാ​യി​രു​ന്നു അ​വി​ടെ ദൃ​ശ്യ​മാ​യി​രു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ ഒ​രു പ​താ​ക പോ​ലും അ​വി​ടെ ക​ണ്ടി​ല്ല. കോ​ണ്‍​ഗ്ര​സ് പ​ച്ച​വൈ​റ​സി​നാ​ല്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. പ​ച്ച​വൈ​റ​സ് അ​തി​നെ പി​ടി​കൂ​ടി​യി​രി​ക്കു​ക​യാ​ണ്'- ഇ​താ​യി​രു​ന്നു യോ​ഗി​യു​ടെ വി​വാ​ദ ട്വീ​റ്റ്.

No comments