Breaking News

ജയിച്ചാല്‍ വയനാടിനെ കൈവിടില്ലെന്ന സൂചന നല്‍കി രാഹുൽ

വയനാട്ടില്‍ മത്സരിക്കാന്‍ കഴിഞ്ഞത് അതീവ ഭാഗ്യമാണെന്നും വയനാടിന്‍റെ മകനും സഹോദരനുമാണ് താനെന്നും പ്രഖ്യാപിച്ച്‌ രാഹുല്‍ ഗാന്ധി. സുല്‍ത്താന്‍ ബത്തേരിയില്‍ താന്‍ പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് വയനാട് പ്രിയം രാഹുല്‍ വ്യക്തമാക്കിയത്.

വെറുതെ മത്സരിച്ച്‌ തിരിച്ചുപോകാന്‍ വന്നയാളല്ലെന്നും വയനാടുമായി ജീവിതാവസാനം വരെ ബന്ധമുണ്ടാകുമെന്നും രാഹുല്‍ ഉറപ്പ് നല്‍കി. നിങ്ങളുടേത് വയനാടിന്‍റെയോ കേരളത്തിന്‍റെയോ ശബ്ദമല്ല, രാജ്യത്തിന്‍റെ ശബ്ദമാണ്. നരേന്ദ്ര മോദിയുടെ ഭിന്നിപ്പ് രാഷ്ട്രീയത്തിനെതിരേ ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന് ആലോചിച്ചപ്പോള്‍ വയനാട് അല്ലാതെ മറ്റൊരു സ്ഥലവും ആലോചനയില്‍ പോലും വന്നില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

No comments