കോവളത്ത് വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് ; വോട്ടിംഗ് നിര്‍ത്തിവച്ചു
കോവളത്ത് ഗുരുതര പിഴവ് വോട്ടിംഗ് യന്ത്രത്തില്‍ കണ്ടെത്തി . കൈപ്പത്തി അടയാളത്തില്‍ വോട്ട് രേഖപെടുത്തിക്കഴിഞ്ഞാല്‍ ലൈറ്റ് തെളിയുന്നത് താമര ചിഹ്നത്തിലാണ്. കോവളം ചൊവ്വരയിലെ 50-ാം ബൂത്തിലാണ് ക്രമക്കേട് കണ്ടെത്തിയത് . 76 പേര്‍ വോട്ട് രേഖപെടുത്തിയതിന് ശേഷമാണ് ഇത്തരത്തില്‍ ഉള്ള ക്രമക്കേട് കണ്ടെത്തിയത് . ക്രമക്കേട് കണ്ടത്തിയ സാഹചര്യത്തില്‍ യു ഡി എഫ് പ്രതിഷേധിക്കുകയും ബൂത്തിലെ വോട്ടിംഗ് നിര്‍ത്തലാക്കുകയും ചെയ്തു .തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കുകയും ചെയ്തു .

No comments