Breaking News

അമേതിയിലെ ജനങ്ങള്‍ യാചകരല്ല: സ്മൃതിയ്ക്കെതിരെ പൊട്ടിത്തെറിച്ച്‌ പ്രിയങ്ക

കേന്ദ്രമന്ത്രിയും അമേതിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത്. സ്മൃതി ഇറാനി അമേതിയിലെത്തി ജനങ്ങള്‍ക്ക് ഷൂ വിതരണം ചെയ്തതാണ് പ്രിയങ്കയെ ചൊടിപ്പിച്ചത്. അമേതിയില്‍ നടന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തിനിടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

അമേതിയിലെയും റായ്ബറേലിയിലെയും ജനങ്ങള്‍ യാചകരല്ല. നിങ്ങളെ അപമാനിച്ചതാരാണോ,​ അവര്‍ക്കത് തന്നെ തിരികെ നല്‍കണം. വീടുകളിലെത്തി സ്മൃതി ഇറാനി ഷൂ വിതരണം ചെയ്യുന്നത് കണ്ടാല്‍ തോന്നുക അമേതിയിലെ ആളുകള്‍ ഷൂ ധരിക്കുന്നവരല്ലെന്നാണ്. രാഹുല്‍ ഗാന്ധിയെ മോശമാക്കാനാണ് അവര്‍ അങ്ങനെ ചെയ്യുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ അപമാനിതരാകുന്നത് അമേതിയിലെ ജനങ്ങളാണ്.

പ്രിയങ്ക ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വരാണസിയിലെ ഒരു ഗ്രാമം പോലും സന്ദര്‍ശിച്ചിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.

''അമേതിയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് പാദരക്ഷകളില്ല. പ്രിയങ്ക ഹരിഹര്‍പൂരിലേക്ക് തീര്‍ച്ചയായും പോകണം. പക്ഷേ,​ അതിന് മുമ്ബ് അവിടുത്തെ കാണാനില്ലാത്ത എം.പിയോട് ചോദിക്കണം എവിടെയാണ് ഹരിഹര്‍പൂര്‍ എന്ന്. " പ്രിയങ്കയ്ക്ക് മറുപടിയായി സ്മൃതി ഇറാനി പറഞ്ഞു.

No comments