Breaking News

ഇന്ന് വോട്ടെടുപ്പ് : സമ്മതിദായകര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക


കേരളത്തില്‍ ഇന്ന് വോട്ടെടുപ്പ്. വോട്ട് ചെയാന്‍ പോകുന്നതിനു മുന്‍പായി സമ്മതിദായകര്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

വോട്ടെടുപ്പ് തിയതി :23 .04 .2019 ചൊവ്വാഴ്ച
വോട്ടെടുപ്പ് സമയം : രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെ.

നിങ്ങളുടെ പോളിംഗ് ബൂത്ത് അറിയാമോ?

അല്ലെങ്കില്‍ 1950 എന്ന വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ ടോള്‍ ഫ്രീ നമ്ബറിലേക്ക് വിളിക്കാം(ഡയല്‍ ചെയ്യുന്നതിന് മുമ്ബ് നിങ്ങളുടെ STD കോഡ് ചേര്‍ക്കുക)

അല്ലെങ്കില്‍ 1950 എന്ന നമ്ബറിലേക്ക് ഇതോടൊപ്പമുള്ള ഫോര്‍മാറ്റില്‍ എസ് എം എസ് അയക്കാം: സ്പെയ്സ്

താഴെ പറയുന്നവ വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാവുന്നതാണ് .

1 .വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്

2 .ഇന്ത്യന്‍ പാസ്പോര്‍ട്ട്

3 .ഡ്രൈവിംഗ് ലൈസന്‍സ് .

Loading Advertisement...

4 .ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍.

5 .ദേശ സാല്‍ക്കൃത ബാങ്കുകള്‍ നല്‍കുന്ന ഫോട്ടോ പതിപ്പിച്ച പാസ്സ്‌ബുക്ക് .

6 .സ്മാര്‍ട്ട് കാര്‍ഡ്.

7 .തൊഴില്‍ കാര്‍ഡ് .

8 .ആരോഗ്യ ഇന്‍ഷുറസ് കാര്‍ഡ് .

9 .ഫോട്ടോ പതിച്ച പെന്‍ഷന്‍ കാര്‍ഡ്.

10 .സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ് .

11 .ആധാര്‍ കാര്‍ഡ് .

12.പാന്‍ കാര്‍ഡ്.

പോളിംഗ് ബൂത്തിലെ വോട്ടിംഗ് പ്രക്രിയ പരിചയപ്പെടാം

ആദ്യത്തെ പോളിംഗ് ഉദ്യോഗസ്ഥന്‍ വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് ,ഐഡി പ്രൂഫ് എന്നിവ പരിശോധിക്കും.

രണ്ടാമത്തെ പോളിംഗ് ഉദ്യോഗസ്ഥന്‍ നിങ്ങളുടെ വിരലില്‍ മഷി പുരട്ടിയ ശേഷം, ഒരു സ്ലിപ്പ് തരും,അതിനു ശേഷം ഒരു രജിസ്റ്ററില്‍ ഒപ്പ് രേഖപ്പെടുത്തുവാന്‍ നിര്‍ദ്ദേശിക്കും (ഫോം 17 എ).

നിങ്ങള്‍ക്ക് നല്‍കിയ സ്ലിപ്പ് മൂന്നാം പോളിംഗ് ഉദ്യോഗസ്ഥന് നല്‍കിയതിന് ശേഷം മഷി പുരട്ടിയ വിരല്‍ കാണിച്ച്‌ പോളിംഗ് ബൂത്തിലേക്ക് വോട്ട് ചെയ്യാനായി പോവാം .

നിങ്ങള്‍ തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന് നേരെ ബാലറ്റ് ബട്ടണ്‍ അമര്‍ത്തിക്കൊണ്ട് നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക

VVPAT യന്ത്രത്തിന്‍്റെ സുതാര്യ വിന്‍ഡോയില്‍ ദൃശ്യമാകുന്ന സ്ലിപ്പ് പരിശോധിക്കുക. സീല്‍ ചെയ്ത VVPAT ബോക്സില്‍ ഡ്രോപ്പ് ചെയ്യുന്നതിനു മുമ്ബ് 7 സെക്കന്‍ഡുകള്‍ക്ക് സ്ഥാനാര്‍ഥി സീരിയല്‍ നമ്ബര്‍, പേര്, ചിഹ്നം എന്നിവ സ്ലിപ്പില്‍ ദൃശ്യമാകും.അതിനു ശേഷം ഒരു ബീപ്പ് ശബ്ദത്തോടെ വോട്ടിംഗ് പൂര്‍ത്തിയാവും

മുന്നറിയിപ്പ്

പണത്തിനോ പാരിതോഷികങ്ങള്‍ക്കോ പ്രലോഭനങ്ങള്‍ക്കോ വഴങ്ങി വോട്ടുകള്‍ കൈമാറുന്നത് കുറ്റകരമാണ് .

ജാതി മത പരിഗണനകളോടെ വോട്ട് ചെയ്യരുത് .

നല്ല സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക.

സമ്മതിദാനം അര്‍ത്ഥപൂര്‍ണമാക്കുക.

ഭയാശങ്കകള്‍ക്ക് വഴങ്ങാതെ സുധീരമായി വോട്ട് ചെയ്യുക.

ബൂത്തുകളില്‍ മാന്യത വിട്ട പെരുമാറ്റം ശിക്ഷാര്‍ഹമാണ്.

വോട്ടര്‍ മാരെ തടയുന്നതും ശിക്ഷാര്‍ഹമാണ്.

ബൂത്തിന്‍്റെ നൂറു മീറ്റര്‍ പരിധിക്കുള്ളില്‍ വോട്ടര്‍മാരെ സമീപിച്ച്‌ അഭ്യര്‍ത്ഥന നടത്തരുത്.

വോട്ടര്‍മാരെ വാഹനങ്ങളില്‍ കയറ്റി കൊണ്ട് പോവുന്നത് നിയമ വിരുദ്ധമായ പ്രവര്‍ത്തിയാണ്.

പോളിംഗ് ബൂത്തില്‍ മൊബൈല്‍ ഫോണുകള്‍, ക്യാമറകള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഗാഡ്ജെറ്റുകള്‍ അനുവദനീയമല്ല.

No comments