Breaking News

പോളിംഗ് ബൂത്തുകളില്‍ കര്‍ശന സുരക്ഷ, കൂട്ടംകൂടാന്‍ പാടില്ല: ഡി.ജി.പി

എല്ലാ പോളിംഗ് ബൂത്തുകളിലും പരിസരത്തും സുരക്ഷ ശക്തമാക്കിയതായി ഡി.ജി.പി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. തിരഞ്ഞെടുപ്പ് തടസപ്പെടുത്തുന്നതിനായി കൂട്ടം കൂടി നില്‍ക്കുകയും സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. പ്രശ്‌നബാധിത മേഖലകളില്‍ റിസര്‍വിലുള്ള പൊലീസ് സംഘങ്ങള്‍ പോളിംഗ് ബൂത്തിന് സമീപം റോന്ത് ചുറ്റും.

കാമറ സംഘങ്ങള്‍ നിരീക്ഷണം നടത്താത്ത പ്രശ്‌ന ബാധിത സ്ഥലങ്ങളില്‍ നിന്ന് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രത്യേക സംഘങ്ങളുണ്ടാകും. ഇടുങ്ങിയതും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ പൊലീസ് സംഘം പട്രോളിംഗ് നടത്തും.

വനിതാ വോട്ടര്‍മാര്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കാന്‍ 3500ലേറെ വനിതാ പൊലീസുകാരെയും നിയോഗിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ലാത്ത പരാതികള്‍ സ്വീകരിക്കുന്നതിന് പൊലീസ് സ്റ്റേഷനുകളില്‍ പതിവ് സംവിധാനം ലഭ്യമായിരിക്കും. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് സജ്ജരായിരിക്കാന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരോടും നിര്‍ദ്ദേശിച്ചു.

No comments