Breaking News

തനിക്ക് ലഭിച്ച പൊന്നാടകളെല്ലാം തുണി സഞ്ചിയോ തലയിണ കവറോ ആക്കാന്‍ കുമ്മനം രാജശേഖരൻ

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ തനിക്ക് ലഭിച്ച പൊന്നാടകളെല്ലാം തുണി സഞ്ചിയോ തലയിണ കവറോ ആക്കാന്‍ തീരുമാനിച്ചു. പര്യടനത്തിനിടെ ലഭിച്ച മുഴുവന്‍ ഷോളുകളും പൊന്നാടകളും ഇദ്ദേഹം സൂക്ഷിച്ച്‌ വച്ചിരുന്നു. ഇവ വലിച്ചെറിയുകയോ കത്തിക്കുകയോ വേണ്ട പകരം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമായി വിപണിയിലെത്തിക്കാനാണ് ശ്രമം.

ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

എന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഷാളുകളും തോര്‍ത്തും പൊന്നാടയും ഉള്‍പ്പെടെ ഒരു ലക്ഷത്തില്‍പ്പരം തുണിത്തരങ്ങളാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്.

അവ മുഴുവന്‍ നഷ്ടപ്പെടാതെ ആദരപൂര്‍വ്വം സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.

ഇവയെ മൂല്യവര്‍ദ്ധിത വസ്തുക്കളാക്കി മാറ്റി വീണ്ടും ജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കണം എന്നാണ് എന്റെ ആഗ്രഹം. ഇപ്പോള്‍ അവ തരം തിരിച്ചു വരികയാണ്‌. താമസിയാതെ തുണി സഞ്ചി, തലയിണ കവര്‍ തുടങ്ങിയവ തയ്ക്കുന്നതിനു ഉദ്ദേശിക്കുന്നു.

ഇലക്ഷന്‍ കാലത്ത് പ്രചാരണാര്‍ഥം വഴിയോരങ്ങളില്‍ വെച്ചിരുന്ന ബോര്‍ഡുകള്‍ തിരിച്ചെടുത്ത് അവ ഗ്രോബാഗുകളാക്കാനുള്ള പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും പകരം പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്ന ജീവിതശൈലി പ്രചരിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ഉദ്ദേശം.

No comments