കിങ്‌സ് ഇലവനെതിരെ ആര്‍സിബിയ്ക്ക് 17 റണ്‍സ് ജയം
ഐപിഎല്ലില്‍ അവസാന സ്ഥാനത്ത് നിന്ന് രക്ഷപ്പെട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇന്ന് നടന്ന മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 17 റണ്‍സിന് തോല്‍പ്പിച്ചതോടെ 11 മത്സരങ്ങളില്‍ എട്ട് പോയിന്റായി ബാംഗ്ലൂരിന്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

No comments