Breaking News

നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം ആദ്യമായി വിളിക്കുന്ന വാര്‍ത്താ സമ്മേളനം വെള്ളിയാഴ്ച.സ്ഥിരീകരിക്കാതെ ബിജെപി

വാരാണസിയിലെ ലോക്സഭ തിരഞ്ഞെടുപ്പിനു മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്താ സമ്മേളനം നടത്തുമെന്നു സൂചന. ഏപ്രില്‍ 26ന് വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷമായിരിക്കും മോദി മാധ്യമങ്ങളെ കാണുകയെന്നാണു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ബിജെപി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

2014ല്‍ അധികാരമേറ്റശേഷം പ്രധാനമന്ത്രി ഇതുവരെ വാര്‍ത്താ സമ്മേളനം നടത്തിയിട്ടില്ല. പ്രധാനമന്ത്രിയായതിനു ശേഷം മോദി പല മാധ്യമങ്ങള്‍ക്കും അഭിമുഖം നല്‍കിയിരുന്നു. എന്നാല്‍ മാധ്യമങ്ങളെയെല്ലാം ഒരുമിച്ചു കാണുന്നതിന് ഇതുവരെ തയാറായിട്ടില്ല.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെ പ്രധാനമന്ത്രിയുടെ ഈ സമീപനത്തെ പൊതുവേദികളില്‍ വിമര്‍ശിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയേക്കുമെന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.

No comments