Breaking News

തിരുവനന്തപുരത്ത് എകെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞു... ആക്രമിക്കാൻ ശ്രമം.. വടകരയിൽ നിരോധനാജ്ഞ.. ബഹളമയമായി കൊട്ടിക്കലാശം..

ദിവസങ്ങള്‍ നീണ്ട പ്രചരണ തിരക്കിനൊടുവില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നേതാക്കളിലും അണികളിലും ആവേശം വാരിവിതറുകയാണ്. മൂന്ന് മുന്നണികളും പരസ്‌പരം വിട്ടുകൊടുക്കാതെ അക്ഷരാര്‍ത്ഥത്തില്‍ തങ്ങളുടെ ശക്തിപ്രകടനം നടത്തുകയാണ്. എന്നാല്‍ കൊട്ടിക്കലാശത്തിന്റെ ആവേശം ചിലയിടങ്ങളില്‍ സംഘര്‍ഷാന്തരീക്ഷവും സൃഷ്‌ടിച്ചു കഴിഞ്ഞു.

തിരുവന്തപുരത്ത് വേളിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ റോഡ് ഷോ ഇടതു മുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതിനെ തുടര്‍ന്നാണ് ആന്റണിയും സംഘവും നടന്നാണ് പ്രചരണ സ്ഥലത്തെത്തിയത്. സംഭവത്തെ സി.പി.എമ്മിന്റെ ഗുണ്ടായിസമെന്നാണ് ആന്റണി വിശേപ്പിച്ചത്. തനിക്കിങ്ങനെ ആണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആന്റണി ചോദിച്ചു.

കൂടാതെ, വടകരയിലും തൊടുപുഴയിലും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്ബ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ക്രിമിനല്‍ നടപടി ചട്ടം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23 ന് വൈകീട്ട് ആറ് മുതല്‍ 24 ന് രാത്രി 10 വരെയാണ് ജില്ലാ കലക്ടര്‍ സാംബശിവ റാവു ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജനങ്ങള്‍ സംഘം ചേരുകയോ കൂട്ടംകൂടുകയോ ചെയ്യാന്‍ പാടില്ല. പൊതുപരിപാടികളും പ്രകടനങ്ങളും പാടില്ല.

No comments