Breaking News

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് കല്ലേറില്‍ പരിക്ക്.. ആശുപത്രിയിൽ..

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് കല്ലേറില്‍ പരിക്ക്. ആലത്തൂരിലെ പ്രചാരണ സമാപനത്തോട് അനുബന്ധിച്ചുള്ള കൊട്ടിക്കലാശത്തിനിടെയായിരുന്നു കല്ലേറ് നടന്നത്.

ഇവിടെ കൊട്ടികലാശത്തിനിടെ യു ഡി എഫ് - എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ രൂക്ഷമായ സംഘര്‍ഷം ഉണ്ടായിരുന്നു .

ഇതിനിടെയാണ് കല്ലേറ് ഉണ്ടായത് . എന്നാല്‍ കാര്യമായ പരുക്ക് ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് . സംസ്ഥാന വ്യാപകമായി പ്രചാരണ സമാപനത്തിനിടെ അക്രമം ഉണ്ടായിട്ടുണ്ട്.

No comments