Breaking News

സ്മൃതി ഇറാനി വയനാട്ടില്‍ പ്രചാരണത്തിനെത്തില്ല : കാരണം വെളിപ്പെടുത്തി ബിജെപി നേതാക്കൾ

വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയ്ക്കു വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി എത്തില്ല. വരാത്തതിനുള്ള കാരണവും ബിജെപി നേതാക്കള്‍ വെളിപ്പെടുത്തി.
സ്മൃതി ഇറാനി നടുവേദന മൂലം ചികില്‍സയിലായതിനാലാണു സന്ദര്‍ശനം മാറ്റിയതെന്ന് എന്‍ഡിഎ നേതാക്കള്‍ അറിയിച്ചു.

സ്മൃതിയ്ക്ക് പകരം നാളെ ബത്തേരിയില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തിലാണ് റോഡ് ഷോ നടത്തുക. ഇന്നലെയാണ് സ്മൃതി ഇറാനിയുടെ റോഡ് ഷോ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, പരിപാടി നാളത്തേക്കു മാറ്റിയതായി ഇന്നലെ വൈകിട്ടോടെ അറിയിപ്പ് വന്നു. നാളെ സ്മൃതി ഇറാനിക്കുള്ള സ്വീകരണ പരിപാടികളുടെ ഒരുക്കങ്ങള്‍ക്കിടയിലാണ് അവര്‍ വരില്ലെന്ന വിവരം കേന്ദ്രനേതൃത്വത്തില്‍നിന്ന് വയനാട്ടിലെ നേതാക്കള്‍ക്കു ലഭിച്ചത്.

പകരം, നിര്‍മലാ സീതാരാമനെ നിയോഗിച്ചതായും അറിയിപ്പുണ്ടായി.

നാളെ രാവിലെ പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ടെത്തുന്ന നിര്‍മല 10.25ന് ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ ഇറങ്ങും. 10.30ന് ഗാന്ധി ജംക്ഷനില്‍ പൊതുയോഗം. തുടര്‍ന്ന് ടൗണില്‍ റോഡ് ഷോ. എന്‍ഡിഎ പ്രചാരണത്തിനായി വയനാട്ടിലേക്ക് ബിജെപി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ഇനി ഉണ്ടാകാനിടയില്ലെന്ന് നേതാക്കള്‍ പറഞ്ഞു.

No comments