Breaking News

നമസ്‌കാരം ‌ഞാന്‍ വിവിപാറ്റ്


നമസ്കാരം,​ ഞാന്‍ വിവിപാറ്റ്.മുഴുവന്‍ പേര് വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രെയില്‍. പേര് കേട്ട് ഭയപ്പെടേണ്ട ചൊവ്വാഴ്ച നിങ്ങള്‍ ബൂത്തിലെത്തുമോമ്ബോള്‍ ഞാനുമുണ്ടാകും സഹായത്തിന്. പലര്‍ക്കും എന്നെ പരിചയം കാണില്ലെന്ന് അറിയാം.കാരണം കേരളത്തില്‍ ഞാന്‍ ആദ്യമാണ്.ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ എന്നെ ഘടിപ്പിക്കുന്നതോടെ നിങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് എന്നിലൂടെ കാണാനാകും.

എന്റെ പ്രവര്‍ത്തനം ഇങ്ങനെ

ബാലറ്റ് യൂണിറ്റില്‍ പച്ച നിറത്തില്‍ ലൈറ്റ് തെളിഞ്ഞാല്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യാം.ബട്ടണ്‍ അമര്‍ത്തുന്നയുടന്‍ ആ നിരയില്‍ ചുവപ്പ് നിറത്തിലുള്ള ലൈറ്റ് തെളിയും. തുടര്‍ന്ന് എന്റെയുള്ളില്‍ നിന്ന് ഒരു രസീത് വരും.


ആ രസീതില്‍ നിങ്ങള്‍ ആര്‍ക്കാണ് വോട്ട് നല്‍കിയതെന്ന് കാണാം.

സ്ഥാനാര്‍ഥിയുടെ പേര്, ക്രമനമ്ബര്‍, ചിഹ്നം എന്നിവയുണ്ടാകും. ∙ 7 സെക്കന്റ് വരെ ആ രസീത് കാണാം. തുടര്‍ന്ന് എന്റെയുള്ളിലെ പെട്ടിയിലേക്ക് അത് വീഴും. ആ രസീത് നിങ്ങള്‍ക്ക് ലഭിക്കില്ല. ∙ അതിനു ശേഷം 5 സെക്കന്റ് പൂര്‍ത്തിയാവുമ്ബോള്‍ ബൂത്തിലെ പ്രിസൈഡിംഗ് ഓഫിസറുടെ പക്കലുള്ള കണ്‍ട്രോള്‍ യൂണിറ്റില്‍ ബീപ് ശബ്ദം കേള്‍ക്കും. അതിനു ശേഷമേ നിങ്ങള്‍ പുറത്തിറങ്ങാവൂ.

പരാതിപ്പെടാം

വോട്ട് ചെയ്ത സ്ഥാനര്‍ത്ഥിയുടെ പേരല്ല രസീതില്‍ കണ്ടതെങ്കില്‍ ബൂത്തിലെ പ്രിസൈഡിംഗ് ഓഫിസറിനെ വിവരം അറിയിക്കാം. തെറ്റായ പരാതിയാണെങ്കില്‍ നിങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഓഫീസര്‍ മുന്നറിയിപ്പ് നല്‍കും.

പരാതിയുമായി മുന്നോട്ട് പോകുന്നെങ്കില്‍ വീണ്ടും വോട്ട് ചെയ്യാന്‍ അവസരം നല്‍കും. രണ്ടാമത് വോട്ട് ചെയ്യുമ്ബോള്‍ പ്രിസൈഡിംഗ് ഓഫിസറും പോളിംഗ് എജന്റുമാരും സാക്ഷികളാകും. വോട്ട് ചെയ്തത് ആര്‍ക്കാണോ അതെയാളുടെ പേരില്‍ ഉള്ള രസീതാണ് വീണ്ടും കാണിക്കുന്നതെങ്കില്‍, പരാതി തെറ്റാണെന്നു വരും. തെറ്റായ പരാതി നല്‍കുന്നവര്‍ക്ക് 6 മാസം തടവും 1000 രൂപ പിഴയുമാണു ശിക്ഷ.അതിനാല്‍ ശ്രദ്ധിക്കണം.

No comments