Breaking News

റോഡ് ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ പ്രിയങ്കയെ കാണാനെത്തി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വായനാട്ടില്‍നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ മണ്ഡലത്തിലെത്തിയപ്പോള്‍ രാഹുലും സഹോദരി പ്രിയങ്ക ഗാന്ധിയും നടത്തിയ റോഡ് ഷോയ്ക്കിടെ മാധ്യമപ്രവര്‍ത്തകന് പരിക്കേറ്റിരുന്നു.

പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന് രാഹുലും പ്രിയങ്കയും കൈത്താങ്ങായത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഇന്ത്യ എഹഡിന്‍റെ കേരള റിപ്പോര്‍ട്ടര്‍ റിക്സണ്‍ എടത്തിലിനായിരുന്നു പരിക്കേറ്റത്. ഇപ്പോഴിതാ തനിക്ക് കൈത്താങ്ങായി നിന്ന പ്രിയങ്കയ്ക്ക് നന്ദി പറയാന്‍ റിക്സണ്‍ എത്തി.

റിക്സണും പ്രിയങ്കയും സംസാരിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

എന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നേതൃത്വം നല്‍കിയതും എന്‍റെ ചെരുപ്പെടുത്തതുമൊക്കെ വലിയ സര്‍പ്രൈസ് ആയെന്ന് റിക്സണ്‍ പറഞ്ഞപ്പോള്‍ അപകടത്തില്‍പ്പെട്ട റിക്സണ് പ്രാഥമിക ചികിത്സ ഉറപ്പുവരുത്തുക മാത്രമാണ് ചെയ്തതെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ മറുപടി. എന്നാല്‍ അന്നുനടന്ന സംഭവത്തെ ചിലര്‍ രാഷ്ട്രീയ വല്‍ക്കരിച്ചെന്ന് കേട്ടപ്പോള്‍ അത് ചിലരുടെ മണ്ടത്തരങ്ങളാണെന്നാണ് പ്രിയങ്കയുടെ മറുപടി.

No comments