Breaking News

വിമാനക്കൂലി കുത്തനെ ഉയര്‍ന്നിട്ടും വോട്ട് ചെയ്യാനായി പ്രവാസി മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്കെത്തുന്നു

വിമാനക്കൂലി കുത്തനെ ഉയര്‍ന്നിട്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ടു ചെയ്യാനുമായി പ്രവാസി മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്കെത്തുന്നു. നിലവില്‍ 900 ദിര്‍ഹം(17,100 രൂപ) ആണ് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് വിമാന കമ്ബനികള്‍ ഈടാക്കുന്നത്.

ഇതുവരെ അയ്യായിരത്തിലധികം പേര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും വോട്ട് ചെയ്യാനുമായി അടുത്തിടെ നാട്ടിലെത്തിയിട്ടുണ്ടെന്ന് കെ.എം.സി വ്യക്തമാക്കുന്നു. ചൊവ്വാഴ്ച മുതല്‍ കൂടുതല്‍ പേര്‍ നാട്ടിലെത്തും. ഏപ്രില്‍ 22-ന് ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരും നിരവധിയുണ്ട്. 23-നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

ചൊവ്വാഴ്ച കെ.എം.സി.സി അംഗങ്ങള്‍ ഉള്‍പ്പെടെ 500 പേരാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട്ടെത്തുന്നത്.

കേരളത്തില്‍ മാത്രമല്ല യു.എ.ഇയിലെ പ്രവാസി മലയാളികളും തെരഞ്ഞെടുപ്പ് ആവേശത്തിലാണ്.

No comments