പത്തനംതിട്ടയില്‍ പി ജെ കുര്യന്‍ നടത്തിയ രാഹുലിന്‍റെ പ്രസംഗ പരിഭാഷ വെറുപ്പിക്കലായി മാറി. മൈക്ക് മാത്രമല്ല പരിഭാഷയിലും പിഴവുകളുണ്ടായി ! അതൃപ്തി വ്യക്തമാക്കി രാഹുല്‍ ! സമ്മേളനമാകെ കുളമാക്കിയ പരിഭാഷ ഇങ്ങനെ !
രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തില്‍ പ്രസംഗം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ നേതാക്കളുടെ തമ്മിലടി പതിവാണ്. പക്ഷേ, ഓരോ സംസ്ഥാനത്തും മുന്‍ അനുഭവങ്ങള്‍ വച്ച് രാഹുലിന് പ്രിയപ്പെട്ട ചിലരുണ്ട്. ചില സ്ഥലങ്ങളില്‍ എത്തുമ്ബോള്‍ അവര്‍ മതിയെന്ന് രാഹുല്‍ തന്നെ പറയും.
അക്കൂട്ടത്തില്‍ ഒരാളാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജ്യോതി വിജയകുമാര്‍. കഴിഞ്ഞ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയകുമാറിന്റെ മകള്‍.
ഇന്ന് പത്തനാപുരത്ത് രാഹുലിന്‍റെ പ്രസംഗം തര്‍ജ്ജമ ചെയ്യാനെത്തിയതും ജ്യോതിയായിരുന്നു. രാഹുല്‍ പ്രസംഗിച്ച അതെ ശൈലിയില്‍ ആ ആവേശം ഒട്ടും ചോരാതെയായിരുന്നു ജ്യോതിയുടെ തര്‍ജ്ജമ.
ഓരോ വാക്കിനും ജനം ആര്‍പ്പുവിളിച്ചു, കയ്യടിച്ചു.
പക്ഷേ, രാഹുല്‍ നേരെ പത്തനംതിട്ടയിലെ പൊതുയോഗത്തിലെത്തിയപ്പോള്‍ രംഗം ആകെ മാറി. തര്‍ജ്ജമ വെറും വെറുപ്പിക്കലായി മാറി. പി ജെ കുര്യനായിരുന്നു പരിഭാഷകന്‍. മൈക്കിന്റെ പ്രശ്നമാണെന്നായിരുന്നു ആദ്യ സംശയം. അതുണ്ടായെങ്കിലും പരിഭാഷയിലെ പിഴവുകള്‍ അതിനേക്കാള്‍ മുഴച്ചുനിന്നു.
അനില്‍ അംബാനിക്ക് മോഡി 30000 കോടി നല്‍കിയെന്ന് രാഹുല്‍ പറഞ്ഞത് കുര്യന്റെ പരിഭാഷയില്‍ 30 കോടിയായിട്ടാണ് കേട്ടത്. പലതവണ രാഹുല്‍ അതൃപ്തി പ്രകടിപ്പിച്ചു. പ്രസംഗം ആകെ താറുമാറായി. 'ഇതെന്താണെന്ന്' രാഹുല്‍ പിന്നില്‍ നിന്നവരോട് ആംഗ്യഭാഷയില്‍ ചോദിക്കുന്നതും കാണാമായിരുന്നു.
കേള്‍ക്കാനും അത് ഏറ്റുപറയാനും ഒക്കെ കൊള്ളാവുന്ന പ്രായവും ശേഷിയുമുള്ളവരെ പരിഭാഷ ഏല്‍പ്പിച്ചാല്‍ ജനം കാത്തിരുന്ന ഒരു പരിപാടി ഇതുപോലെ കുളമാകില്ലായിരുന്നെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

No comments