Breaking News

തമിഴ്‍നാട്ടില്‍ വെല്ലൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി

തമിഴ്നാട്ടിലെ വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി. കണക്കില്‍പ്പെടാത്ത വന്‍തുക മണ്ഡലത്തില്‍ നിന്ന് ആദായനികുതി വകുപ്പ് റെയ്‍ഡുകളില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.

തമിഴ്‍നാട്ടില്‍ പരസ്യപ്രചാരണം അവസാനിച്ച്‌ മണിക്കൂറുകള്‍ക്കകമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവിറങ്ങിയത്. ഏപ്രില്‍ 18-നാണ് തമിഴ്‍നാട്ടില്‍ പോളിംഗ്.

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അണ്ണാഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.

ഇത് കണക്കിലെടുത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോര്‍ട്ട് തേടി.

No comments