ചീഫ് ജസ്റ്റീസിനെതിരായ പീഡന പരാതി: മാധ്യമ വിലക്ക് വേണമെന്ന ഹര്‍ജി തള്ളി
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ പീഡന ആരോപണം സംബന്ധിച്ച് വാര്‍ത്തകള്‍ നല്കുന്നതില്നിന്നു മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കേള്‍ക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി. ചീഫ് ജസ്റ്റീസ് രാജേന്ദ്ര മേനോന്, ജസ്റ്റീസ് അനുപ് ജെ. ബംഭാനി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിനു മുന്നിലാണ് ഹര്‍ജി ലിസ്റ്റ് ചെയ്തിരുന്നത്.
ഹര്‍ജി പരിഗണനയ്ക്കു വന്നയുടന്‍, സുപ്രീംകോടതിയില്‍ പോയി, ഇതു സംബന്ധിച്ച ഏപ്രില്‍ ഇരുപതിലെ കോടതി ഉത്തരവ് പരിശോധിക്കാന്‍ ബെഞ്ച് ഹര്‍ജിക്കാരനോടു നിര്‍ദേശിച്ചു.
ഹര്ജിക്കാരന് വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ആവശ്യമെങ്കില്‍ സുപ്രീം കോടതിയില്‍ പോകണമെന്നും കോടതി ഹര്‍ജിക്കാരനോടു നിര്‍ദേശിച്ചു. നേരത്തെ മാധ്യമങ്ങളെ വാര്‍ത്തകള്‍ നല്കുന്നതില്നിന്നു വിലക്കില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ആന്റി കറപ്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന സംഘടനയാണ് കേന്ദ്ര സര്‍ക്കാരിനും പിടിഐക്കും വാര്‍ത്തകള്‍ വിലക്കി നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പരാതി അന്വേഷിക്കുന്ന ആഭ്യന്തര സമിതിയുടെ കണ്ടെത്തല്‍ സമര്‍പ്പിക്കുന്നതു വരെ വാര്‍ത്തകള്‍ വിലക്കണമെന്നായിരുന്നു ആവശ്യം.
സുപ്രീംകോടതിയിലെ മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റാണ് ചീഫ് ജസ്റ്റീസിനെതിരേ ആരോപണമുന്നയിച്ച് 22 സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് കത്തു നല്‍കിയത്. 2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റീസിന്റെ ഒൗദ്യോഗിക വസതിയിലെ ഓഫീസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം.

No comments