Breaking News

രാഹുല്‍ഗാന്ധിയുടെ പ്രചാരണം ഇന്നിങ്ങനെ

രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ പ്രചാരണ പരിപാടികള്‍ ഇങ്ങനെ : രാവിലെ 8.40ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ നടത്തുന്ന പൊതുസമ്മേളനത്തിന് ശേഷം 9.50ഓടെ തിരുനെല്ലി ക്ഷേത്രത്തിന് സമീപം ഹെലികോപ്ടറിറങ്ങും. തുടര്‍ന്ന് 10.30 വരെ തിരുനെല്ലി ക്ഷേത്രദര്‍ശനവും ബലിതര്‍പ്പണവും . 11 മണിക്ക് ബത്തേരിയിലെത്തുന്ന രാഹുല്‍ഗാന്ധി സെന്റ്‌മേരീസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.

തുടര്‍ന്ന് 1.10ന് തിരുവമ്ബാടി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തിരുവമ്ബാടിയിലെ സമ്മേളനത്തിന് ശേഷം 2.40ന് വണ്ടൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും സംസാരിക്കും.

4.10ന് തൃത്താലയില്‍ നടക്കുന്ന പൊതുസമ്മേളനത്തിന് ശേഷം അദ്ദേഹം 5.10ഓടെ കോയമ്ബത്തൂര്‍ വഴി ഡല്‍ഹിക്ക് തിരിക്കും. 20, 21 തീയതികളില്‍ പ്രിയങ്കാഗാന്ധിയും മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും. രാഹുല്‍ഗാന്ധിയുടെ വയനാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. കാല്‍ലക്ഷം പേര്‍ ബത്തേരിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

No comments