Breaking News

വടകരയിൽ വോട്ടെടുപ്പ് ദിവസം നോരധനാജ്ഞ

സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കാ​ന്‍ ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​മാ​യ ഏ​പ്രി​ല്‍ 23ന് വ​ട​ക​രയില്‍ നി​രോ​ധ​നാ​ജ്ഞ. വ​ട​ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ലും ഒ​ഞ്ചി​യം, നാ​ദാ​പു​രം, പേ​രാ​മ്ബ്ര, കു​ന്നു​മ്മ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക്രി​മി​ന​ല്‍ ന​ട​പ​ടി​ച്ച​ട്ടം 144 പ്ര​കാ​രം വൈ​കീ​ട്ട് 6 ​ മു​ത​ല്‍ 24ന് ​രാ​ത്രി 10 വ​രെ ജി​ല്ല ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു.

ജ​ന​ങ്ങ​ള്‍ സം​ഘം ചേ​രു​ക​യോ കൂ​ട്ടം​ കൂ​ടു​ക​യോ ചെ​യ്യ​രു​ത്. വോ​ട്ടെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ ജി​ല്ല​യി​ല്‍ പൊ​തു​പ​രി​പാ​ടി​ക​ളോ റാ​ലി​ക​ളോ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് വി​ല​ക്കി.

ഇ​ത് ക​ര്‍ശ​ന​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​മാ​ര്‍, ഫ്ല​യി​ങ്​ സ്‌​ക്വാ​ഡു​ക​ള്‍, സ്​​റ്റാ​റ്റി​ക് സ​ര്‍വ​ല​ന്‍സ് ടീ​മു​ക​ള്‍ എ​ന്നി​വ​ര്‍ക്ക് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍കി.

No comments