Breaking News

രാഹുൽ ഗാന്ധി വയനാട്ടിൽ ജയിക്കും.. ഫലം പുറത്തു വരുമ്ബോള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുമെന്ന് വെള്ളാപ്പള്ളി..

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്ബോള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറുമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍.

ആലപ്പുഴ മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥി എ എം ആരിഫ് വിജയിക്കും. സംസ്ഥാനത്തെ ചില മണ്ഡലങ്ങളില്‍ ശബരിമല വിഷയം സര്‍ക്കാരിന് എതിരായിട്ടുണ്ടെന്നും ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും വെളളാപ്പളളി മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല വിഷയത്തില്‍ വിശ്വാസം സംരക്ഷിക്കുന്നവര്‍ക്കൊപ്പമാണ് എന്‍എസ്‌എസ് എന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കി.
വിശ്വാസികള്‍ ഉളള എല്ലായിടത്തും ഈ നിലപാട് വോട്ടിങ്ങില്‍ പ്രതിഫലിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പില്‍ സംഘടനയുടേത് സമദൂര നിലപാട് തന്നെയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

മെയ് 23 ന് ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവരുമ്ബോള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശേന്‍.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്നും തുഷാറിന്‍റെ കാര്യം അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

No comments