Breaking News

മൂന്നാം ഘട്ട വോട്ടെടുപ്പിന് തിരശീല വീണു

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 117 മണ്ഡലങ്ങളിലാണ് മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. 64.66 ശതമാനമാണ് മൂന്നാം ഘട്ടത്തിലെ പോളിങ്.

ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ 69.45 ശതമാനവും രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ 69.43 ശതമാവുമായിരുന്നു പോളിങ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗറില്‍നിന്നും കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി കേരളത്തിലെ വയനാട് നിന്നും ജനവിധി തേടി.

വിവിധ സംസ്ഥാനങ്ങളിലെ വോട്ടിങ് ശതമാനം

ഛത്തിസ്ഖണ്ഡ്-64.02
കര്‍ണാടക-60.42
കേരളം-76.57
ഗോവ-70.19
ഗുജറാത്ത്-59
ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി-71.43
ദാമന്‍ ആന്‍ഡ് ദിയു-73
അസം-74.05
ബംഗാള്‍-78.97
ത്രിപുര-79.64
ബിഹാര്‍-60
മഹാരാഷ്ട്ര-62
ഒഡിഷ-64
യുപി-60.52

No comments