Breaking News

ലീഡ് നില 10 മണിയോടെ, ഫലങ്ങള്‍ ഉച്ചകഴിഞ്ഞ്. വിവിപാറ്റ് രസീതുകള്‍ അവസാനം എണ്ണാന്‍ തീരുമാനിച്ചതോടെ ഫലസൂചനകള്‍ നേരത്തെ തന്നെ !

വിവിപാറ്റ് മെഷീനുകളിലെ വോട്ടുകള്‍ അവസാനം എണ്ണിയാല്‍ മതിയെന്ന് ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചതോടെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ രാവിലെ 10 മണിയോടെ വ്യക്തമാകും. ഉച്ചയ്ക്ക് ശേഷം ഫലങ്ങള്‍ വന്നുതുടങ്ങുമെന്നാണ് സൂചന. രാത്രിയ്ക്ക് മുമ്ബ് മിക്ക മണ്ഡലങ്ങളിലെയും ഫലങ്ങള്‍ പുറത്തുവിടാനാകും.

അതിനുശേഷമാകും ഒരു നിയമസഭാ നിയോജക മണ്ഡലത്തിലെ ഏതെങ്കിലും 5 ബൂത്തുകളില്‍ നിന്നുള്ള വിവിപാറ്റ് രസീതുകള്‍ എണ്ണുക. അതിനാല്‍ തന്നെ പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ പിന്നെ വിവിപാറ്റ് രസീതുകളിലെ വോട്ടെണ്ണലിന് പ്രസക്തി ഉണ്ടാകില്ല.

അതേസമയം, രണ്ടായിരത്തില്‍ താഴെ വോട്ടുകളാണ് ഭൂരിപക്ഷമെങ്കില്‍ വിവിപാറ്റ് രസീതുകള്‍ നിര്‍ണ്ണായകമായെക്കാം.

വോട്ടെണ്ണല്‍ 10 മണിക്കൂര്‍ നേരംകൊണ്ട് പൂര്‍ത്തിയാക്കിയാല്‍ മതിയെന്നാണ് ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശം. എങ്കിലും രാവിലെ 10 മണി മുതല്‍ ലീഡ് നില വ്യക്തമാകും. ഉച്ചകഴിയുന്നത് മുതല്‍ ഫലങ്ങളും വന്നുതുടങ്ങും.

No comments