Breaking News

കാര്‍ഷിക കടം എഴുതിത്തള്ളിയതിനെകുറിച്ചുള്ള സത്യം അംഗീകരിക്കുമോ? ശിവരാജ് സിങ്ങിനോട് കമല്‍നാഥ്

കാര്‍ഷിക കടം സംബന്ധിച്ച്‌ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് മുഖ്യമന്ത്രി കമല്‍നാഥിന്റെ കത്ത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ 21 ലക്ഷം കര്‍ഷകരുടെ കടം എഴുതിത്തള്ളിയെന്നതാണ് വാസ്തവം. എന്നാല്‍ തിരഞ്ഞെടുപ്പു മൂലം ബി ജെ പി സര്‍ക്കാര്‍ ആ സത്യം അംഗീകരിക്കാന്‍ തയ്യാറായില്ല. ലോക് സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തില്‍ താങ്കളും ബി ജെ പിയും കാര്‍ഷിക കടം എഴുതിത്തള്ളിയതിനെ കുറിച്ചുള്ള സത്യം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു-കമല്‍നാഥ് കത്തില്‍ വെളിപ്പെടുത്തുന്നു.

രാജ്യത്ത് അധികാരമേറ്റ് മൂന്നുമാസത്തിനുള്ളിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത് നടപ്പാക്കിയതെന്നും 5 വര്‍ഷക്കാലം സംസ്ഥാനം ഭരിച്ച ബി ജെ പിക്ക് ഒന്നും ചെയ്യാനായില്ലെന്നും കമല്‍നാഥ് കത്തില്‍ ആരോപിച്ചു .

പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി തീര്‍ന്നതിനാല്‍ കടം എഴുതിത്തള്ളല്‍ പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്. അതിന് നിങ്ങളുടെ സഹകരണവും ആശംസകളും ലഭിക്കുമെന്ന് കരുതുന്നു - കമല്‍നാഥ് കത്തില്‍ വ്യക്തമാക്കി .

2018 ല്‍ മധ്യപ്രദേശില്‍ അധികാരമേറ്റ കമല്‍നാഥ് സര്‍ക്കാര്‍, അധികാരം ലഭിച്ചാല്‍ കാര്‍ഷിക കടം എഴുതിത്തള്ളുമെന്നത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

No comments