Breaking News

ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടില്ല, രാജ്യത്തിന് സമ്ബല്‍ സമൃദ്ധിയുണ്ടാട്ടെ.. 15 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി.. ട്രോളും പൊങ്കാലയും..

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥില്‍ ക്ഷേത്ര ദര്‍ശനവും 15 മണിക്കൂര്‍ നീണ്ട ധ്യാനവും പൂര്‍ത്തിയാക്കി.
തനിക്ക് വേണ്ടി ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടില്ലെന്നും രാജ്യത്തിന് സമ്ബല്‍ സമൃദ്ധിയുണ്ടാകട്ടെയെന്നാണ് പ്രാര്‍ത്ഥിച്ചതെന്നും ധ്യാനത്തിന് ശേഷം മോദി പറഞ്ഞു.

കേദാര്‍നാഥിലെ വികസനം പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ദിവസത്തെ തീര്‍ത്ഥാടനത്തിനായി ഇന്നലെയാണ് പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെത്തിയത്.
കേദാര്‍നാഥ് ദര്‍ശനത്തിന് ശേഷം രണ്ട് കിലോമീറ്ററോളം നടന്നാണ് അദ്ദേഹം ധ്യാനത്തിനായി രുദ്ര ഗുഹയിലെത്തിയത്. അദ്യം അറിയിച്ചിരുന്നത് കേദാര്‍നാഥില്‍ ഒരു മണിക്കൂര്‍ ധ്യാനം എന്നായിരുന്നു. പിന്നീട് തീരുമാനം മാറ്റി 15 മണിക്കൂര്‍ ധ്യാനത്തിനായി സമയം ചെലവഴിക്കുകയായിരുന്നു.

സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിലാണ് രുദ്ര ഗുഹ. പ്രധാനമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരം എട്ടര ലക്ഷം രൂപ ചെലവഴിച്ചാണ് രുദ്ര ഗുഹ നിര്‍മ്മിച്ചത്. പൂര്‍ണ്ണമായും വെട്ടുകല്ലുകള്‍ കൊണ്ടാണ് ഈ ഗുഹ നിര്‍മ്മിച്ചിരിക്കുന്നത്.
കഴിഞ്ഞ നവംബറില്‍ കേദാര്‍നാഥ് സന്ദര്‍ശന വേളയിലാണ് പ്രധാനമന്ത്രി ഈ ഗുഹ നിര്‍മ്മിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. ആധുനിക സൗകര്യങ്ങളോട് കൂടിയ ഗുഹയില്‍ പ്രാതല്‍, ഉച്ച ഭക്ഷണം, വൈകിട്ട് ചായ, അത്താഴം അങ്ങനെ എല്ലാം ലഭ്യമാണ്.
അതേസമയം ധ്യാനത്തിനെത്തുന്ന വ്യക്തിയുടെ താല്‍പര്യപ്രകാരം ഭക്ഷണക്രമം തീരുമാനിക്കാം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ഇവിടെ കനത്ത സുരക്ഷയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. പരമ്ബരാഗത പഹാഡി വസ്ത്രമണിഞ്ഞ്, രോമക്കമ്ബിളി പുതച്ചാണ് മോദി എത്തിയത്.
ഇനി അദ്ദേഹം ബദ്‌രീനാഥിലേക്ക് പോകും. അതിനുശേഷം ഉച്ചയോടെ തിരിച്ച്‌ ഡല്‍ഹിയിലേക്ക് മടങ്ങും.

പെരുമാറ്റചട്ടം നിലനില്‍ക്കെ, ഔദ്യോഗികാവശ്യത്തിനുള്ള യാത്രയെന്ന് അറിയിച്ചതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രിക്ക് യാത്രാനുമതി നല്‍കിയത്. അതേസമയം തീര്‍ത്ഥാടനത്തിന്‌റെ തിരക്കിലും ഏഴാംഘട്ട തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തിലേക്ക് പോകാന്‍ അദ്ദേഹം ജനങ്ങളോട് ട്വിറ്റിലൂടെ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തിട്ടുണ്ട്.

No comments