Breaking News

സിഒടി നസീര്‍ അപകട നില തരണം ചെയ്തു.ഇന്നലെയാണ് വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ നസീറിന് വെട്ടേറ്റത്

ഇന്നലെ വെട്ടേറ്റ വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഎം കൗണ്‍സിലറുമായിരുന്ന സിഒടി നസീര്‍ അപകട നില തരണം ചെയ്തു.

ആക്രമണത്തില്‍ കാര്യമായി പരിക്കേറ്റ നസീര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ത‌ല‌ശ്ശേരിയില്‍ വച്ചായിരുന്നു ആക്രമണം. പുതിയ‌സ്റ്റാന്‍റ് പ‌രിസ‌ര‌ത്ത് നില്‍ക്കുകയായിരുന്ന നസീറിനെ മൂന്നംഗ സംഘമാണ് അക്രമിച്ചത്.

സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ഇന്നലെ വൈകിട്ട് നസീറിനെ വെട്ടിയത്. കൈയ്ക്കും വയറിനും തലയ്ക്കുമാണ് പരിക്ക്.

സിപിഎം മുന്‍ ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന നസീര്‍ സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കല്ലെറിഞ്ഞ കേസില്‍ പ്രതിയായിരുന്നു.

വിദേശത്ത് പോകാനടക്കം യാതൊരു സഹായവും കിട്ടിയില്ലെന്ന് കാണിച്ച്‌ 2015ലാണ് പാര്‍ട്ടിയുമായി അകന്നത്.

No comments