വീണ്ടും പരിഹാസമേറ്റുവാങ്ങി മോഡി; 1987-88- ല്‍ ഡിജിറ്റല്‍ ക്യാമറ കൊണ്ട് ഫോട്ടോ എടുത്ത് മെയില്‍ ചെയ്തെന്ന് വാദം
റഡാറിനെക്കുറിച്ചുള്ള പ്രസ്താവനക്കുപിന്നാലെ വീണ്ടും അബദ്ധം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇന്ത്യയില്‍ ഡിജിറ്റല്‍ കാമറ സ്വന്തമാക്കിയ ആദ്യ കുറച്ചുപേരില്‍ ഒരാളാണ് താനെന്നും താന്‍ പകര്‍ത്തിയ എല്‍.കെ. അഡ്വാനിയുടെ കളര്‍ചിത്രം 1988-ല്‍ ഇ-മെയില്‍ വഴി അയച്ചെന്നുമാണ് മോദിയുടെ അവകാശവാദം. റഡാറിന്റെ കണ്ണുവെട്ടിക്കാന്‍ മേഘങ്ങള്‍ സഹായിക്കുമെന്ന പരാമര്‍ശം നടത്തിയ അഭിമുഖത്തില്‍ തന്നെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങളും പറയുന്നത്. എങ്ങനെയാണ് നൂതന ഉപകരണങ്ങളോട് ഇഷ്ടം തോന്നിത്തുടങ്ങിയത് എന്ന ചോദ്യത്തിന് മറുപടി നല്‍കിക്കൊണ്ടായിരുന്നു ചരിത്രത്തെ നിഷേധിക്കുന്നവിധത്തിലുള്ള മോഡിയുടെ പ്രതികരണം.
'ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിനു മുന്പുതന്നെ തനിക്ക് ഇലക്‌ട്രോണിക് ഉപകരണങ്ങളോടു കമ്ബമുണ്ടായിരുന്നു.
1990കളില്‍ തന്നെ താന്‍ സ്റ്റൈലസ് പെന്‍ (ടച്ച്‌സ്‌ക്രീന്‍ ഡിവൈസുകളില്‍ ഉപയോഗിക്കുന്നവ) സ്വന്തമാക്കിയിരുന്നു. 1987-88 കാലത്ത് തനിക്ക് ഒരു ഡിജിറ്റല്‍ ക്്യാമറയുണ്ടായിരുന്നു. മറ്റാരെങ്കിലും ഇത് സ്വന്തമാക്കിയിരുന്നോ എന്നറിയില്ല. ആ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് എല്‍ കെ അദ്വാനിയുടെ ചിത്രം പകര്‍ത്തുകയും അത് ഇമെയില്‍ മുഖാന്തരം ഡല്‍ഹിയിലേക്ക് അയച്ചു നല്‍കുകയും ചെയ്തു'-ഇതായിരുന്നു മോഡിയുടെ പ്രസ്താവന.
എന്നാല്‍ 1987 ലാണ് ആദ്യത്തെ ഡിജിറ്റല്‍ ക്യാമറ നിക്കോണ്‍ പുറത്തിറക്കിയത്. അന്ന് അതിന് വലിയ വിലയായിരുന്നു. ദാരിദ്ര്യത്തില്‍ ജീവിച്ചുവെന്ന് അവകാശപ്പെടുന്ന മോഡി എങ്ങനെ വിലയേറിയ ഡിജിറ്റല്‍ ക്യാമറ സ്വന്തമാക്കിയെന്നാണ് ചോദ്യമുയരുന്നത്. കൂടാതെ, വിഎസ്‌എന്‍എല്‍ ഇന്റര്‍നെറ്റ് സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയത് 1995ല്‍ ആണ്. ഇതെല്ലാം നിഷേധിച്ചുകൊണ്ടുള്ളതാണ് മോഡിയുടെ പ്രസ്താവന.
ബാലാക്കോട്ട് ആക്രമണ ദിവസം മഴയും മേഘങ്ങളും ഇന്ത്യന്‍ വിമാനങ്ങളെ പാക്കിസ്ഥാന്റെ റഡാറുകളില്‍നിന്നു മറയ്ക്കുമെന്നു മോഡി പറഞ്ഞതും ഇതേ അഭിമുഖത്തിലായിരുന്നു. ഈ പ്രസ്താവനയും ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടു.

No comments