Breaking News

പ്രശസ്ത ബോളിവുഡ് താരമായ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

ഗുരുദാസ്പൂര്‍ ലോക്സഭാ സീറ്റിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ബോളിവുഡ് നടന്‍ സണ്ണി ഡിയോളിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. താരം സഞ്ചരിക്കുകയായിരുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്.യു.വിയുടെ ടയര്‍ അമൃത്സര്‍-പഠാന്‍കോട്ട് ഹൈവേയിലെ സോഹാല്‍ ഗ്രാമത്തിന് സമീപം വച്ച്‌ പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാല്‍ സണ്ണി ഡിയോള്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

ഫത്തേഗഡ് ചുരിയാനില്‍ തെരഞ്ഞടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ഡിയോള്‍.

ടയര്‍ പൊട്ടിയ സണ്ണി ഡിയോളിന്റെ വാഹനം നിയന്ത്രണം നഷ്ടമായി മറ്റു രണ്ട് കാറുകളുമായി കൂട്ടിയിടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

അതേസമയം, സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.


No comments