അമിത് ഷായുടെ റാലിക്ക് അനുമതിയില്ല; മമതയുടെ ഏകാധിപത്യമെന്ന് ബി.ജെ.പി
ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ ജാദവ്പുരില്‍ നടത്താനിരുന്ന റാലിക്ക് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഹെലികോപ്ടര്‍ ഇറക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ഇന്നലെ നടക്കേണ്ടിയിരുന്ന റാലിക്ക് ഞായറാഴ്ച രാത്രി അനുമതി നിഷേധിച്ചത് ബി.ജെ.പിയെ ചൊടിപ്പിച്ചു.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ജനാധിപത്യത്തെ ഏകാധിപത്യം കൊണ്ടു മാറ്റി മറിച്ചെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
സംഭവത്തില്‍ ഇടപെടണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷനോട് അദ്ദേഹം ആവശ്യപ്പെട്ടു.
ബംഗാള്‍ ഭരണകൂടം അമിത് ഷായുടെ തിരഞ്ഞെടുപ്പ് പരിപാടികള്‍ക്കു അനുമതി നല്‍കുന്നില്ല. ബി.ജെ.പിയുടെ പ്രധാനപ്പെട്ട നേതാക്കന്മാരുടെ പരിപാടികള്‍ക്കും അനുമതിയില്ല. ബംഗാളില്‍ മമതയുടെ ഏകാധിപത്യമാണു നടക്കുന്നത്. ബി.ജെ.പിക്കു ലഭിക്കുന്ന പിന്തുണയിലുള്ള അസഹിഷ്ണുതയാണു മമതയെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത്' - അദ്ദേഹം പറഞ്ഞു.
ബംഗാളില്‍ അമിത് ഷായുടെ മൂന്ന് റോഡ് ഷോയാണ് ബി.ജെ.പി നിശ്ചയിച്ചിരുന്നത്. ജയ്‌നഗര്‍, ജാദവ്പൂര്‍, ബരാസത് തുടങ്ങിയ മണ്ഡലങ്ങളിലാണ് റോഡ് ഷോ നിശ്ചയിച്ചിരുന്നത്. ഇതില്‍ ജാദവ്പുരിലെ റോഡ് ഷോയ്ക്കാണ് അനുമതി നിഷേധിച്ചിട്ടുള്ളത്.
ഇതാദ്യമായല്ല അമിത് ഷായ്ക്ക് സര്‍ക്കാരില്‍ നിന്ന് നിഷേധാത്മക പ്രതികരണം നേരിടേണ്ടിവരുന്നത്. കഴിഞ്ഞ ജനുവരിയില്‍ മാള്‍ഡയില്‍ പാര്‍ട്ടി റാലിയില്‍ പങ്കെടുക്കാനെത്തിയ അമിത് ഷായുടെ ഹെലികോപ്ടര്‍ ലാന്‍ഡിംഗിന് അനുമതി ബംഗാള്‍ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഹെലികോപ്ടര്‍ ഇറക്കാനുള്ള അനുമതി മമത സര്‍
19ന് നടക്കുന്ന അവസാന ഘട്ട പോളിംഗില്‍ ബംഗാളിലെ 9 മണ്ഡലങ്ങളാണ് വിധിയെഴുതുക.

No comments