Breaking News

പറക്കുന്നതിനിടെ ആകാശത്തുവച്ച്‌ വിമാനത്തിന്റെ എഞ്ചിന്‍ നിലച്ചാൽ


നിരവധി സുരക്ഷാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിച്ചതിനു ശേഷം മാത്രമേ വിമാനം പറന്നുയരാന്‍ സാധിക്കുകയുള്ളു. എന്നാല്‍ നിര്‍ഭാഗ്യകരമായ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചില അപകടങ്ങളും നടക്കാറുണ്ട്. ഇപ്പോഴും പലരെയും പേടിപ്പെടുത്തുന്ന ഒരു ചോദ്യമാണ് പറക്കുന്നതിനിടെ ആകാശത്തുവച്ച്‌ വിമാനത്തിന്റെ എന്‍ജിന്‍ പ്രവര്‍ത്തന രഹിതമായാല്‍ എന്തുചെയ്യും എന്നത്. അതിനും ചില ഉത്തരങ്ങളുണ്ട്.

1. ഇന്നത്തെ മിക്കവിമാനങ്ങള്‍ക്കും ഇരട്ട എഞ്ചിനുകളാണുള്ളത്.

ഒരു എന്‍ജിന്‍ പ്രവര്‍ത്തന രഹിതമായാലും സുരക്ഷിതമായി വിമാനത്തെ നിലത്തിറക്കാന്‍ സാധിക്കും.
2. ഒരു എന്‍ജിന്‍ ഉപയോഗിച്ച്‌ വിമാനത്തിന് പറന്നുയരാനും സാധിക്കും.
3. എന്‍ജിന്‍ പ്രവര്‍ത്തന രഹിതമായാല്‍ എന്തൊക്കെ ചെയ്യണം എന്നതിനെക്കുറിച്ച്‌ വിദഗ്ധമായ പരിശീലനം നേടിയവാരാണ് പൈലറ്റുമാര്‍
4. എന്‍ജിന് തകരാര്‍ സംഭവിച്ചാല്‍ തൊട്ടടുത്ത വിമാനത്താവളത്തില്‍ ഇറക്കാനാണ് മിക്കവാറും ശ്രമിക്കാറ്.
5. അഥവാ രണ്ട് എന്‍ജിനുകളും ഒരേ സമയം പ്രവര്‍ത്തന രഹിതമായാലും പേടിക്കേണ്ട. കാരണം ആധുനിക വിമാനങ്ങള്‍ക്ക് കുറച്ചു ദൂരം ഗ്ലൈഡ് ചെയ്ത് സഞ്ചരിക്കാന്‍ സാധിക്കും
6. ഗ്ലൈഡ് ചെയ്ത് സഞ്ചരിക്കുന്ന ഉയരവും വേഗവും കണക്കുകൂട്ടി പൈലറ്റിന് വിമാനത്തെ സുരക്ഷിതമായി ലാന്‍ഡ് ചെയ്യിപ്പിക്കാനും കഴിയും.

No comments