Breaking News

കണ്ട് പഠിക്കൂ ; മോദിക്ക് അനുകൂല മുദ്രാവാക്യം വിളിച്ചവര്‍ക്ക് ആശംസകളര്‍പ്പിച്ച്‌ പ്രിയങ്ക ഗാന്ധി

ഒരാളുടെ വ്യക്തിത്വം അയാളുടെ നിലവാരമുള്ള പെരുമാറ്റമാണ്. ഇക്കാരണത്താല്‍ തന്നെ രാഷ്ട്രീയമര്യാദയില്‍ ജനപ്രീതി നേടിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണ ജാഥക്കിടെ ബിജെപി അനകൂല മുദ്രാവാക്യം മുഴക്കിയ പ്രദേശവാസികളുടെ കൈപിടിച്ച്‌ മര്യാദയോടെ സംസാരിച്ച്‌ പ്രിയങ്ക കൈയടി നേടി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായി പ്രചാരണത്തിനെത്തിയതായിരുന്നു പ്രിയങ്കഗാന്ധി. 1989 മുതല്‍ ഈ മണ്ഡലം ബിജെപിയുടെതാണ് .ഇവിടെ ബിജെപി ഒഴികെ ഒരു സ്ഥാനാര്‍ഥി 1989 ന് ശേഷം വിജയിച്ചിട്ടില്ല. പ്രിയങ്ക ഉള്‍പ്പെടുന്ന പ്രചാരണ വാഹനം കടന്നുപോകവെ ഒരുസംഘം ആളുകള്‍ വഴിയില്‍ നിന്ന് മോദി അനുകൂലം മുദ്രാവാക്യം മുഴക്കി

ഈ സംഭവത്തില്‍ അതൃപ്തി പ്രകടിപ്പിക്കാതെ വാഹനം നിര്‍ത്തി അവര്‍ക്കരികിലെത്തിയ പ്രിയങ്ക അവരുടെ കൈകള്‍ പിടിച്ച്‌ ഇങ്ങനെ പറഞ്ഞു'- നിങ്ങള്‍ക്ക് നിങ്ങളുടെ വഴി എനിക്ക് എന്റെ വഴി'- എല്ലാ ആശംസകളും- ഇതോടെ മോദി അനുകൂല മുദ്രാവാക്യം വിളിച്ചവര്‍ അവിടെ നിന്ന് പോവുകയും ചെയ്തു.

പ്രിയങ്കയുടെ ലാളിത്യം കണ്ടറിഞ്ഞ ബിജെപി അനുകൂലികള്‍ അവര്‍ക്ക് ആശംസയുമര്‍പ്പിച്ചാണ് അവിടെ നിന്ന് മടങ്ങിയത്.

No comments