ഇടുക്കി ഡാമില്‍ അവശേഷിക്കുന്നത് 27 ശതമാനം വെള്ളം
സംസ്ഥാനത്തു മണ്‍സൂണ്‍ എത്താന്‍ വൈകുമെന്ന കേന്ദ്ര കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനിടെ ഇടുക്കിയിലെ ജലനിരപ്പ് താഴ്ന്ന നിലയില്‍. ജില്ലയില്‍ പലേടത്തും ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ടെങ്കിലും പദ്ധതിപ്രദേശത്തെ നീരൊഴുക്കില്‍ കാര്യമായ വര്‍ധനയുണ്ടാകാത്ത സാഹചര്യമാണ്. നിലവില്‍ ഡാമില്‍ അവശേഷിക്കുന്നത് 27 ശതമാനം വെള്ളമാണ്. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച കണക്കനുസരിച്ച് 2,325.86 അടി വെള്ളമാണ് ഡാമിലുള്ളത്. 2,403 അടിയാണ് ഡാമിന്റെ സംഭരണ ശേഷി.
അതേസമയം, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വര്‍ധിച്ച തോതില്‍ തുടരുകയാണ്. വിവിധ ജില്ലകളില്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും ചൂടിനു കാര്യമായ കുറവില്ലാത്തതാണു വൈദ്യുതി ഉപഭോഗം വര്‍ധിക്കാന്‍ കാരണം. സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗം 84.84 ദശലക്ഷം യൂണിറ്റാണ്. 58.365 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്നും എത്തിച്ചപ്പോള്‍ 26.484 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇവിടെ ഉത്പാദിപ്പിച്ചു.
ഇതില്‍ 14.467 ദശലക്ഷം യൂണിറ്റ് വൈദ്യുതി മൂലമറ്റം പവര്‍ഹൗസില്‍ ഉത്പാദിപ്പിച്ചു. മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതോദ്പാദനം വര്‍ധിച്ചതോടെ ഇവിടെനിന്ന് ഒഴുകിയെത്തുന്ന വെള്ളം സംഭരിക്കുന്ന തൊടുപുഴ മലങ്കര ഡാമിലെ ജലനിരപ്പ് ഉയര്ന്നതോതിലായി. ഡാമിന്റെ തീരത്തു താമസിക്കുന്ന നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.
ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നു രണ്ടുതവണ ഡാമിന്റെ ഷട്ടര്‍ തുറന്നു വെള്ളം തൊടുപുഴയാറിലേക്ക് ഒഴുക്കിയിരുന്നു. ഇതിനുപുറമെ ഡാമില്‍നിന്നു വെള്ളം കൊണ്ടുപോകുന്ന മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ ഇടതുകര, വലതുകര കനാലുകളിലൂടെയും കൂടുതല്‍ വെള്ളം ഒഴുക്കിവിട്ടിരുന്നു. മൂലമറ്റത്തു വൈദ്യുതോത്പാദനം കൂടിയ തോതില്‍ തുടര്‍ന്നാല്‍ ഡാം വീണ്ടും തുറന്നുവിടേണ്ട സാഹചര്യമുണ്ടാകും.

No comments